വിശിഷ്ടനാമങ്ങള്‍

അല്‍ മുഈദ് (മടക്കുന്നവന്‍, സൃഷ്ടി ആവര്‍ത്തിക്കുന്നവന്‍)

ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മുമ്പ് സൃഷ്ടിച്ചവയില്‍നിന്നും വീണ്ടും സൃഷ്ടിക്കുന്നവനാണ് എന്നാണ്. അതായത് അവന്‍ അന്ത്യദിനത്തില്‍ ജീവജാലങ്ങളെ പുനര്‍ജീവിപ്പിക്കുന്നവനാണ്. എല്ലാ വസ്തുക്കളും ആരംഭിക്കുന്നതും അവസാനിക്കുന്നതും അവനില്‍ത്തന്നെയായിരിക്കും. ”അവരോട് പറയുക: ഭൂമിയില്‍ സഞ്ചരിച്ചു നിരീക്ഷിക്കുക, എങ്ങനെയാണവന്‍ സൃഷ്ടി തുടങ്ങിയിട്ടുള്ളതെന്ന്. പിന്നീടല്ലാഹു മറ്റൊരിക്കല്‍കൂടി ജീവിതം നല്‍കും. നിശ്ചയം, അല്ലാഹു സകല സംഗതികള്‍ക്കും കഴിവുറ്റവനല്ലോ.” (അല്‍അന്‍കബൂത്ത്: 20), ”പ്രവാചകന്‍, അവരോടു പറയുക: ‘എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം നേരെ നിര്‍ത്തണമെന്നും അനുസരണം അവനുമാത്രമാക്കിക്കൊണ്ട് അവനെ മാത്രം പ്രാര്‍ഥിക്കണമെന്നും കല്‍പിച്ചിരിക്കുന്നു.” (അല്‍അഅ്‌റാഫ്: 29)

Topics