വിശിഷ്ടനാമങ്ങള്‍

അല്‍ഹമീദ് (സ്തുത്യര്‍ഹന്‍)

സ്തുതിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാന്‍ ഏറ്റവും അര്‍ഹനായവന്‍ അല്ലാഹു മാത്രമാണ്. നിരുപാധികമായ സ്തുതി അല്ലാഹുവിനാണ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഏതോ ഒരു രൂപത്തില്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഓരോ വസ്തുവും അതിന്റെ അസ്തിത്വം കൊണ്ട് സ്വയം വിളംബരം ചെയ്യുന്നത് അല്ലാഹുവിന്റെ സ്തുതിയാണ്. അല്ലാഹുവിനെ സ്തുതിക്കുക വഴി ദാസന്‍മാര്‍ തങ്ങളുടെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. ‘സര്‍വ്വലോകത്തിന്റെയും റബ്ബായ അല്ലാഹുവിന്നു മാത്രമാകുന്നു സ്തുതി” (അല്‍ഫാതിഹ: 2).

Topics