ചാലിലകത്ത് കുഞ്ഞുമുഹമ്മദ് ഹാജി

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി

മതവിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്ത് പ്രവര്‍ത്തിച്ച ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(1866-1919)യാണ് നവോത്ഥാനത്തിന് ആക്കംകൂട്ടിയ മറ്റൊരു വ്യക്തി. കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയായി അദ്ദേഹം അറിയപ്പെടുന്നു.

തമിഴ്‌നാട്ടിലെ ലത്വീഫിയ്യഃ അറബിക് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹാജി പെരിങ്ങാടി മാഹി, പുളിക്കല്‍ എന്നിവിടങ്ങളിലെ ദര്‍സുകളിലൂടെ മതപഠനത്തില്‍ പുതിയ രീതി സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ചാലിലകത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വിശിഷ്യാ ദാറുല്‍ ഉലൂമിലെ പരിഷ്‌കാരങ്ങള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ പുതിയൊരധ്യായത്തിന് നാന്ദി കുറിച്ചു. 1909ല്‍ വാഴക്കാട് കൊയപ്പത്തൊടി കുടുംബം നടത്തിവന്ന പള്ളിദര്‍സാണ് പിന്നീട് ദാറുല്‍ ഉലൂം മദ്‌റസയായും കോളേജായും മാറിയത്. ബെഞ്ച്, ഡെസ്‌ക്, ബോര്‍ഡ്, ചോക് തുടങ്ങിയ പാഠ്യോപകരണങ്ങള്‍ മദ്‌റസകളില്‍ കൊണ്ടുവരിക മാത്രമല്ല, പുതിയ ശൈലിക്ക് യോജിച്ച വിധം മതപാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും പീരിയഡ് സംവിധാനം ആവിഷ്‌കരിക്കുകയും പരിശീലനം ലഭിച്ച അധ്യാപകരെ നിശ്ചയിക്കുകയും ചെയ്തു അദ്ദേഹം. തഅ്‌ലീമുല്‍ ഖുര്‍ആന്‍, കിത്താബുസ്സ്വര്‍ഫ്, അന്നഹ്‌വുല്‍ കബീര്‍, അല്ലുഗത്തുല്‍ അറബിയ്യഃ, മബാദിഉല്‍ ഖിറാഅഃ തുടങ്ങി അദ്ദേഹം തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ മതപഠനരംഗത്ത് രചനാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ബോധനമാധ്യമം മലയാളമാക്കിയതും പ്രാഥമിക ഗണിതം, വാനശാസ്ത്രം, സയന്‍സ്, ഭൂമിശാസ്ത്രം എന്നിവ മതവിഷയങ്ങള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയതും അദ്ദേഹം കൊണ്ടുവന്ന സിലബസ്സിന്റെ സമഗ്രതയെ സൂചിപ്പിക്കുന്നു.

നവോത്ഥാനത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആനുകാലികങ്ങള്‍ക്ക് മദ്‌റസകളിലേക്കും ദര്‍സുവിദ്യാര്‍ഥികളിലേക്കും വഴിതുറന്നിട്ടതും ചാലിലകത്തായിരുന്നു. അറബി മലയാള ലിപി പരിഷ്‌കരണത്തിലൂടെ അദ്ദേഹം വായന എളുപ്പമാക്കി.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured