ഇസ്‌ലാമിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് ഗാംഭീര്യ(ജലാലിയ്യ)ത്തിന്റെതും മറ്റേത് സൗന്ദര്യ(ജമാലിയ്യ)ത്തിന്റെതും എന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കാറുണ്ട്. നീതിക്ക് വേണ്ടി മര്‍ദിതരുടെ പക്ഷം ചേര്‍ന്ന് ഇസ്‌ലാം നടത്തുന്ന പോരാട്ടങ്ങളെയാണ് ജലാലിയ്യത്തിന്റെ മുഖമായി വ്യവഹരിക്കുന്നത്. ആത്മാവിഷ്‌കാര്ത്തിന് ഇസ്‌ലാം അവലംഭിക്കുന്ന കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണ്. അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു എന്ന പ്രവാചക വചനം കലയോടുള്ള ഇസ്‌ലാമിന്റെ സമീപനം വ്യക്തമാക്കുന്നു. ഇസ്‌ലാമിക നാഗരികത ജന്‍മം നല്കിയ കല ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ ഉദാഹരിക്കുന്നവരയാണ്. ഏകത്വം എന്ന ഇസ്‌ലാമിന്റെ അടിസ്ഥാന ദര്‍ശനം ഇസ്‌ലാമിക കലയെയും ചൂഴ്ന്നു നില്‍ക്കുന്നു. പ്രതിമാ നിര്‍മാണത്തെ ഇസ്‌ലാം തീര്‍ത്തും നിരാകരിച്ചതും ഈ വിശ്വാസത്തിന്റെ ഭാഗമായാണ്. എഴുത്ത്, ചിത്രം, വാസ്തു ശില്‍പ്പം, മൊസൈക്ക്, പാത്രനിര്‍മാണം, നൈത്ത്, എന്നീ ഇസ്‌ലാമിക കലാ രൂപങ്ങളില്‍ അമൂര്‍ത്തമായ ഏകത്വ സങ്കല്‍പങ്ങള്‍ സൂക്ഷമമായി ആവിശ്കരിക്കപ്പെട്ടു.
ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് അറബികള്‍ക്ക് പറയത്തക്ക കലാ പാരമ്പര്യമൊന്നും അവകാശപ്പെടാനുണ്ടായിരുന്നില്ല. വ്യാപാരികളും നാടോടികളുമായിരുന്ന അറബികളെ കുടിപ്പാര്‍പ്പുറപ്പിച്ച നാഗരികത(സെറ്റില്‍ഡ്) യായി പരിവര്‍ത്തിപ്പിച്ചത് ഇസ്‌ലാമാണ്. മാത്രമല്ല ബൈസാന്തിയം, ഈജിപ്ത്, സിറിയ, മെസപ്പെട്ടോമിയ, പേര്‍ഷ്യ, ഇന്ത്യ, ചൈന, മധ്യേഷ്യ എന്നിവിടങ്ങളുമായി ഇസ്‌ലാം സ്ഥാപിച്ച സമ്പര്‍ക്കം അറബികള്‍ക്ക് ഒട്ടേറെ പുതിയ കാര്യങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. ഈ സമ്പര്‍ക്കം ഇസ്‌ലാമിന് സ്വന്തമായ ഒരു വാസ്തു വിദ്യാ പാരമ്പര്യവും പാത്ര-കരകൗശല സമ്പ്രദായവും വികസിപ്പിച്ചെടുക്കന്‍ സഹായകമായി.
കാലിഗ്രാഫി, അറബെസ്ഖ് എന്നിവ ഇസ്‌ലാമിക കലയിലെ പ്രധാന ഇനങ്ങളായി വേറിട്ടുനില്‍ക്കുന്നു. പ്രതിമാ നിര്‍മാണം നിരോധിക്കപ്പെട്ടപ്പോള്‍ ശില്‍പികളുടെ കലാവിരുത് അക്ഷരങ്ങള്‍ കൊണ്ട് ചിത്രമെഴുതുന്നതിലേക്ക് തിരിഞ്ഞതിന്റെ ഫലമാകണം അറബി കാലിഗ്രാഫി സമാനതകളില്ലാത്ത വിധം സമ്പന്നത കൈവരിച്ചത്.
സുന്ദരനായ ദൈവത്തിന്റെ ഭവനങ്ങളും സുന്ദരങ്ങളായിരിക്കണം എന്ന മുസ്‌ലിം ഭാവന പള്ളികളുടെ നിര്‍മാണത്തെ സ്വാധീനിച്ചതിന്റെ ഫലമാണ് മനോഹരങ്ങളായ സൗധങ്ങളായി പള്ളികള്‍ നിര്‍മിക്കപ്പെട്ടതെന്ന് പറഞ്ഞ ചരിത്രകാര•ാരുണ്ട്. മുസ്‌ലിംലോകത്ത് സഞ്ചരിച്ച കുരുശുപടയാളികള്‍ മുസ്‌ലിം കെട്ടിടങ്ങളുടെ മലയിടുപ്പും സൗന്ദര്യവും കണ്ട് അമ്പരന്നു. പിന്നീട് സ്വദേശങ്ങളില്‍ അതേ വാസ്തു മാതൃക പിന്തുടര്‍ന്ന് കെട്ടിടങ്ങളുണ്ടാക്കി. അങ്ങനെയാണ് യൂറേപ്പില്‍ ആദ്യമായി നല്ല സൗധങ്ങള്‍ ഉയര്‍ന്നു വന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. സൈനിക കോട്ടകളുടെ നിര്‍മിതിയിലും കുരിശു പടയാളികള്‍ തങ്ങളുടെ ശത്രുക്കളില്‍ നിന്ന് വളരെ യധികം പഠിച്ചു. വില്‍ഡ്യൂറന്റ് ഇതേക്കുറിച്ച് എഴുതുന്നു:
The Crusaders found exellent military architecture at Aleppo,Baalbek,and elsewhere in the Islamic east,learned there the uses of mechicolated walls,and took from their foes many an idea for thier own incomparable castles and forts(ch.xii,p.271)
കൊട്ടാരങ്ങളിലും സമ്പന്നരുടെ പാര്‍പ്പിടങ്ങളിലും മാത്രമല്ല, നഗരങ്ങളിലും കലാഭംഗിയോടെ ഉദ്യാനങ്ങള്‍ വളര്‍ത്തുന്നതില്‍ മുസ്‌ലിംകള്‍ ശ്രദ്ധിച്ചു. അരുവികളും ജലധാരകളും പക്ഷികളും മത്സ്യക്കുളങ്ങളുമുളള വിശാലമായ പൂന്തോപ്പുകളായിരുന്നു ഇവ. സൂര്യാഘാതമേല്‍ക്കാതെ തുറന്ന അന്തരീക്ഷത്തില്‍ വിശ്രമിക്കാനുള്ള പവലിയനുകളും ഈ തോട്ടത്തിലുണ്ടായിരുന്നു. ഖുര്‍ആനിലും ഹദീസിലുമുള്ള സ്വര്‍ഗ വര്‍ണനകള്‍ മനസ്സില്‍ വെച്ചാണ് ഉദ്യാനങ്ങള്‍ സംവിധാനിച്ചിരുന്നത്. പഴങ്ങള്‍, അരുവികള്‍, തണലുകള്‍, വിശ്രമസ്ഥാനങ്ങള്‍, പക്ഷികള്‍, എന്നിവ ഉദ്യാനങ്ങളില്‍ ഉറപ്പുവരുത്തിയതില്‍ നിന്നും ഇത് മനസ്സിലാക്കാം. പേര്‍ഷ്യക്കാര്‍ പൂക്കള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നു; പ്രത്യേകിച്ചും പനിനീര്‍പ്പൂക്കള്‍ക്ക്. ഒരു പേര്‍ഷ്യന്‍ സുല്‍ത്താന് ഏറ്റവും സന്തേഷമുണ്ടാക്കുന്ന സമ്മാനം നൂറുദലങ്ങളുളള ഒരു റോസാപുഷ്പം ആയിരുന്നുവത്രേ.
സമാധാനവും സുരക്ഷിതത്വവും സ്വകാര്യതയുമായിരുന്നു ഇസ്‌ലാമിക നാഗരികതയിലെ സാധാരണക്കാരുടെ വീടുകളുടെ മുഖമുദ്ര. നടുമുറ്റം, നടുമുറ്റത്തൊരു മരം, ജലസംഭരണി ഇവ നല്ലവീടുകളുടെ പൊതു ഘടകങ്ങളാ യിരുന്നു. ചുട്ടമണ്‍കട്ടകള്‍കൊണ്ട് ചതുരാകൃതിയിലാണ് സാധാരണ വീടുകള്‍ പണിതിരുന്നത്. ഇരുനില വീടുകളും അവര്‍ പണിതിരുന്നു. മധ്യഭാഗത്ത് ഗോപുരവും ചുറ്റും മുറ്റത്തിനഭിമുഖമായി മട്ടുപ്പാവുമുള്ള വീടുകളും അക്കാലത്ത് പണിതിരുന്നു. പകല്‍ ചൂടില്ലാതെ വെളിച്ചം അകത്തുകടക്കാനുളള പ്രത്യേകം ജനല്‍ സംവിധാനവും മിക്ക വീടുകള്‍ക്കും ഉണ്ടായിരുന്നു. പ്രകാശ ക്രമീകരണത്തിനുള്ള സാങ്കേതിക സംവിധാനം ഇസ്‌ലാമിക വാസ്തുശില്‍പ്പത്തിന്റെ പ്രത്യേകതകൂടിയാണ്.
സാമര്‍റയിലും ബാഗ്ദാദിലുമാണ് ഏറ്റവും മുന്തിയ തരം പാത്രങ്ങള്‍ നിര്‍മച്ചിരുന്നത്. കവികള്‍ ഈ പാത്രങ്ങളെ വാഴ്ത്തിപ്പാടി. ലാവണ്യമൂറുന്ന പേര്‍ഷ്യന്‍ പാത്രങ്ങളെ ഉമര്‍ ഖയ്യാം തന്റെ ദാര്‍ശനീക കവിതകളില്‍ പ്രതീകാത്മക ബിംബങ്ങളായി സ്വീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിക മിനിയേച്ചര്‍ ചിത്രങ്ങള്‍ ലോകചരിത്രത്തിലെ ഏറ്റവും സുന്ദരങ്ങളായ ചിത്രങ്ങളായി നിലകൊള്ളുന്നു. അവക്ക് തുല്യമായ മറ്റ്ചിത്രങ്ങളില്ലെന്നാണ് നിരൂപക മതം. ബൈസാന്തിയന്‍, സാസ്സാനിയന്‍, ചൈനീസ് ചിത്രകലകളുടെ വിസ്മയ ജനകമായ മിശ്രണം ഈ ചിത്രകലാ രൂപങ്ങളില്‍ കാണാനാവും. ഒരു പൂവ് അല്ലെങ്കില്‍ ഒരു ജ്യാമിതീയ രൂപം ഇതായിരുന്നു ഈ മിനിയേച്ചറുകളുടെ കേന്ദ്രവിഷയം. കലാകാരന്‍മാരുടെ വിരല്‍തുമ്പില്‍ ഇതിന്റെ നൂറുകണക്കിന് ചിത്ര ഭേദങ്ങള്‍ പിറവികൊണ്ടു. പുസ്തകങ്ങളുടെ പുറംചട്ടകളും ഉള്‍ത്താളുകളുടെ മാര്‍ജിനുകളും ഈ ചിത്രങ്ങള്‍ക്കൊണ്ടലംകൃതമായി. വരകളുടെ സൂക്ഷമമായ വിന്യാസവും വര്‍ണങ്ങളുടെ അയത്‌നലളിതവും ലയഭംഗിയുറ്റതുമായ പ്രവാഹവും അമൂര്‍ത്ത സൗന്ദര്യത്തിന്റെ അനായാസകരമായ പരിപൂര്‍ത്തിയും ഈ ചിത്രങ്ങളെ കാലാതിവര്‍ത്തിയാക്കുന്നു.
Add Comment