വിശിഷ്ടനാമങ്ങള്‍

അര്‍റസ്സാഖ് (അന്നദാതാവ്, വിഭവം നല്‍കുന്നവന്‍)

പ്രപഞ്ചത്തിലെ അല്ലാഹുവിന്റെ സൃഷ്ടിജാലങ്ങള്‍ക്ക് മുഴുവനും ആഹാരം നല്‍കുക എന്നത് അവന്റെ ചുമതലയായി അവന്‍ ഏറ്റെടുത്തിരിക്കുന്നു. അവനല്ലാതെ മറ്റൊരാള്‍ക്കും സൃഷ്ടിജാലങ്ങള്‍ക്ക് ആഹാരം നല്‍കാനുള്ള കഴിവില്ല. അല്ലാഹു പറയുന്നു. ”അല്ലാഹുവാണ് അന്നദാതാവ്, തീര്‍ച്ച. അവന്‍ അതിശക്തനും കരുത്തനും തന്നെ” (അദ്ദാരിയാത്:58) ആഹാരം നല്‍കുക എന്നു പറഞ്ഞത് രണ്ട് തരത്തിലാണ്. ഒന്ന് മനുഷ്യന്റെ വളര്‍ച്ചക്കും പോഷണത്തിനും ആവശ്യമായ ആഹാരം. മറ്റൊന്ന് മനുഷ്യന് ആത്മീയവും ഭൗതികവുമായ അറിവുകള്‍ നല്‍കിക്കൊണ്ട് ഇഹപരലോകം പ്രദാനം ചെയ്യുക. സൃഷ്ടികളുടെ അപൂര്‍ണതയും ദൈവത്തിന്റെ പൂര്‍ണതയുമാണിവിടെ പ്രകടമാവുന്നത്. അല്ലാഹുവിന്റെ ഈ ഗുണത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവന്‍ തന്റെ ജീവിതത്തില്‍ വിഭവദൗര്‍ലഭ്യത്തെക്കുറിച്ച് വേവലാതിപ്പെടേണ്ടിവരികയില്ല.
”അല്ലാഹു തന്റെ ദാസന്‍മാരോട് ദയാമയനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ അന്നം നല്‍കുന്നു. അവന്‍ കരുത്തനാണ്; പ്രതാപിയും.” (അശ്ശൂറാ:19)

Topics