കൗണ്‍സലിങ്‌ വ്യക്തി

‘അദ്ദേഹത്തിന് എന്നോട് സ്‌നേഹമില്ല’

ചോദ്യം: 16 വര്‍ഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് ഇപ്പോള്‍ എന്നോട് പരുഷമായി പെരുമാറുന്നു . അദ്ദേഹം എന്റെ കൂടെ ഉറങ്ങാനോ ബന്ധപ്പെടാനോ താല്‍പര്യം കാണിക്കുന്നില്ല. മുറിയില്‍ ഒറ്റക്ക് താമസിക്കുന്നു. ധനാഢ്യയായ അദ്ദേഹത്തിന്റെ ഉമ്മ ഞങ്ങളോടൊപ്പം താമസിക്കുന്നതും ഒരു പ്രശ്‌നമാണ്. അനുവാദം കൂടാതെ അയല്‍ക്കാരെ ഞങ്ങളുടെ വീട്ടിലേക്ക് കയറാന്‍ ഭര്‍ത്താവും ഉമ്മയും സമ്മതംനല്‍കുന്നതും പ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നു. എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായാണ് ഞാന്‍ ചെയ്യാറുള്ളത്. ഞാന്‍ എന്താണ് ഇനി ചെയ്യേണ്ടതെന്ന് നിര്‍ദേശിക്കാമോ ?

—————————-

ഉത്തരം: താങ്കളുടെ പ്രയാസങ്ങളില്‍ അതിയായ ദുഃഖം അറിയിക്കട്ടെ. വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന വിധം പുറമെ നിന്ന് ആളുകള്‍ കയറിവരുന്ന സാഹചര്യം  തീര്‍ച്ചയായും ജീവിതത്തെ ദുസ്സഹമാക്കും.

മഹതിയുടെ ഭര്‍ത്താവിനെയും അത് പ്രതികൂലമായി ബാധിക്കും. എത്ര കാലമായി ഭര്‍ത്താവ് മഹതിയില്‍ നിന്ന് അകന്ന് ഒറ്റക്ക് കിടക്കുന്നുവെന്ന് നമുക്ക് ധാരണയില്ല. ഭര്‍ത്താവിന്റെ ആ നിലപാട് ഒരു നിലയ്ക്കും ഇസ് ലാമികവുമല്ല. വ്യക്തമായ വിവരം ചോദ്യത്തില്‍ ഇല്ലാത്തതുകൊണ്ട് ചില നിര്‍ദേശങ്ങള്‍ നല്‍കാം.

ആദ്യം മഹതി ഭര്‍ത്താവിനോട് നേരിട്ടു പറയുക, ഞാന്‍ വളരെ ദുഃഖിതയാണെന്നും നമ്മുടെ വിവാഹബന്ധം അറ്റുപോവാതെ നമുക്ക് കാത്ത് സൂക്ഷിക്കണമെന്നും. കഴിയുമെങ്കില്‍ സ്വന്തമായി ഒരു വീട് സജ്ജമാക്കി മഹതിയും ഭര്‍ത്താവും കുട്ടികളും വേറെ താമസിക്കുന്നത് നല്ലതാണ്. അതിന്റെ സാധുതയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അപ്രകാരം ചെയ്യുന്നത് പ്രശ്‌നങ്ങള്‍ കുറയ്ക്കും.

പ്രശ്‌നത്തിന്റെ മര്‍മം അറിയാന്‍ നിങ്ങള്‍ രണ്ടുപേരും ഒരു മാര്യേജ് കൗണ്‍സിലറെ സമീപിക്കുക. അവിടെ വെച്ച് നിങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സന്തോഷകരമായ ജീവിതത്തിലേക്ക് നീങ്ങാനുമാവും. അദ്ദേഹം നിരസിക്കുകയാണെങ്കില്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ മഹതിക്ക് വിവാഹബന്ധ വിഛേദനമടക്കമുള്ള നടപടികളിലേക്ക് നീങ്ങാം.

സന്തോഷം പങ്കിടാനാണ് അല്ലാഹും വിവാഹം നിശ്ചയിച്ചിട്ടുള്ളത്. പ്രശ്‌നങ്ങളാണെങ്കില്‍ അതിനെ ഇസ് ലാമികമായ പരിഹരിക്കാന്‍ ശ്രമിക്കാം. അതു പരാജയപ്പെടുകയാണെങ്കില്‍ വിവാഹമോചനമാണ് ദുസ്സഹജീവിതത്തില്‍ കുരുങ്ങിക്കിടക്കുന്നതിനേക്കാള്‍ നല്ലത്.  അല്ലാഹുവോട് പ്രാര്‍ഥിക്കുക. നല്ല തീരുമാനമെടുക്കാന്‍ ഇസ്തിഖാറത്ത് നടത്തുക. പ്രാര്‍ഥനയോടെ…

 

Topics