വ്യക്തി

ആത്മഹത്യ പ്രവണതയുള്ള സുഹൃത്ത്

ചോ: ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുന്ന 23 വയസ്സുള്ള ഒരു സുഹൃത്തുണ്ടെനിക്ക്. എങ്ങനെ ഈ വിഷയത്തെ കൈകാര്യംചെയ്യണമെന്ന് എനിക്കറിയില്ല. 4 വര്‍ഷമായി വ്യക്തിത്വവൈകല്യമെന്ന പ്രശ്‌നത്തിന് ചികിത്സിച്ചുകൊണ്ടിരിക്കുന്നുണ്ട് അവന്‍. എന്നാല്‍ ഒട്ടും പുരോഗതിയില്ല. എല്ലാ നേരവും നമസ്‌കരിക്കുകയും അല്ലാഹുവിനോട് രോഗവിമുക്തിക്കായി പ്രാര്‍ഥിക്കുകയും ചെയ്തിട്ടും എന്തേ ഫലംകാണാത്തതെന്ന് അവനെപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു. നമസ്‌കരിക്കുമ്പോള്‍ ഒട്ടുംതന്നെ ഏകാഗ്രത കിട്ടുന്നില്ലെന്നും ഈമാന്‍ ചോര്‍ന്നുപോകുന്നതുപോലെ തോന്നുന്നുവെന്നും അവന്‍ പരാതിപ്പെടുന്നു. എന്താണ് ഞാന്‍ ചെയ്യേണ്ടത്?

ഉത്തരം: കടുത്ത വിഷാദമാണ് താങ്കളുടെ സുഹൃത്തിനെ പിടികൂടിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹം കുടുംബാംഗങ്ങളുമായി സംസാരിച്ച് ഡോക്ടറെ കാണുന്നുവെന്ന് താങ്കള്‍ ഉറപ്പാക്കണം. വിഷാദരോഗത്തിന് മനഃശാസ്ത്രജ്ഞനെയും മനോരോഗവിദഗ്ധനെയും ഉടന്‍ കണ്‍സള്‍ട്ടുചെയ്യണം. വളരെ ഗുരുതരമായ അവസ്ഥാവിശേഷത്തിലേക്ക് ആളെ തള്ളിവിടുന്ന രോഗമാണ് വിഷാദം. അതിനാല്‍ താങ്കള്‍ ചെയ്യേണ്ടത് സുഹൃത്തിന് ചികിത്സ ലഭ്യമാക്കുകയാണ്. മുങ്ങിത്താഴുന്ന ആളെ രക്ഷപ്പെടുത്താന്‍ എന്താണോ ചെയ്യുക സമാനരീതിയില്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. ആത്മീയമായ ചികിത്സ മെഡിക്കല്‍ പരിചരണത്തോടനുബന്ധിച്ച് മാത്രമേ നല്‍കാനാകൂ.

മുഫ്തി: ശൈഖ് അഹ്മദ് കുട്ടി

Topics