സബൂര്‍

സബൂര്‍ വേദഗ്രന്ഥം

സങ്കീര്‍ത്തനങ്ങള്‍ ദാവൂദ് നബിക്ക് ലഭിച്ച വേദഗ്രന്ഥം. ഖുര്‍ആനില്‍ മൂന്ന് സ്ഥലത്തെ സബൂറിനെക്കുറിച്ച് പരാമര്‍ശമുണ്ട് (അന്നിസാഅ് 163, ഇസ്‌റാഅ് 55, അല്‍അന്‍ബിയാഅ് 105). സബൂറില്‍ നിയമങ്ങളോ കല്‍പനകളോ കാണുന്നില്ല. ആകെ 150 പാട്ടുകളാണ് അതിലുള്ളത്. ഇതില്‍ എഴുപത്തിമൂന്നെണ്ണമേ ദൈവികമായുള്ളൂ. ‘ഭൂമി സച്ചരിതരായ തന്റെ ദാസന്‍മാര്‍ അനന്തരമെടുക്കുമെന്ന് നാം സബൂറില്‍ രേഖപ്പെടുത്തി’ എന്ന് ഖുര്‍ആന്‍ പറയുന്നു. ഇസ്രയേല്‍ സമൂഹത്തിലേക്ക് നിയോഗിതനായ ദാവൂദ് സുലൈമാന്‍ നബിയുടെ പിതാവ് കൂടിയാണ്.

തൗറാത്ത് അഥവാ പഴയനിയമത്തിന്റെ ഒരു ഭാഗമായി ‘സങ്കീര്‍ത്തനങ്ങള്‍ ‘ എന്ന പേരില്‍ സബൂര്‍ പരിഗണിക്കപ്പെടുന്നുണ്ട്. കീര്‍ത്തനങ്ങളുടെയും ശ്ലോകങ്ങളുടെയും പദ്യങ്ങളുടെയും രൂപത്തിലുള്ള അവ, യഹൂദര്‍ തങ്ങളുടെ സെനഗോഗുകളിലും ആഘോഷവേളകളിലും പാരായണം ചെയ്യുന്നു. പ്രകീര്‍ത്തനങ്ങള്‍ എന്ന ആശയമുള്ള ഹീബ്രുനാമത്തിന്റെ തര്‍ജ്ജമയാണ് മസാമീര്‍. ബി.സി. 10-4 നൂറ്റാണ്ടുകാലയളവിലാണ് സങ്കീര്‍ത്തനഏടുകള്‍ ലോകത്തിന് അനാവൃതമായതെന്ന് റിപോര്‍ട്ടുകളില്‍ കാണാം.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured