ഇനങ്ങള്‍

സമുദ്രോല്‍പന്നങ്ങള്‍ക്കുള്ള സകാത്ത്

സമുദ്രങ്ങളുടെ അടിത്തട്ടില്‍നിന്ന് എടുക്കുന്ന മുത്ത്, പവിഴം, രത്‌നങ്ങള്‍, അമ്പര്‍ തുടങ്ങിയവയും വീശിപ്പിടിക്കുന്ന മത്സ്യങ്ങള്‍ പോലുള്ളവയ്ക്കും സകാത്ത് ബാധകമാണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുള്ള പണ്ഡിതരുണ്ട്. ഇമാം അബൂഹനീഫയും കൂട്ടരും സകാത്ത് വേണ്ടതില്ലെന്ന പക്ഷക്കാരാണ്. എന്നാല്‍ ഉമര്‍(റ) തന്റെ അനുചരന്‍മാരുമായി കൂടിയാലോചിച്ച് സമുദ്രത്തില്‍നിന്ന് ലഭിക്കുന്ന അമ്പറി(സുഗന്ധദ്രവ്യം)ന് അഞ്ചിലൊന്ന് (20 ശതമാനം) സകാത്ത് വാങ്ങിയതായി റിപോര്‍ട്ടുണ്ട്. പക്ഷേ ഈ റിപോര്‍ട്ട് പ്രബലമല്ല. സമുദ്രോല്‍പന്നങ്ങള്‍ക്ക് സാമ്യം ഖനിജങ്ങളോടാണെന്ന് ഇമാം അഹ്മദ് ബ്‌നുഹമ്പല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖനിജങ്ങള്‍ക്ക് നാണയങ്ങളുടെ നിസാബ് സ്വീകരിക്കണമെന്ന മാലിക്, ശാഫിഈ, അഹ് മദ് തുടങ്ങി ഇമാമുമാരുടെ വീക്ഷണം മുന്‍നിര്‍ത്തി സമുദ്രോല്‍പന്നങ്ങളിലും അതേ നിസാബ് സ്വീകരിക്കുന്നതാവും യുക്തിസഹം. അതിനാല്‍ 85 ഗ്രാം സ്വര്‍ണത്തിന്റെ മാര്‍ക്കറ്റ് വിലക്കുള്ള അമ്പറോ, പവിഴമോ, മുത്തോ, വിലപിടിച്ച കല്ലുകളോ, മത്സ്യങ്ങളോ ലഭിച്ചാല്‍ ചെലവ് കഴിച്ച് അതിന്റെ ബാക്കിയുള്ള തുകയുടെ പത്ത് ശതമാനം സകാത്ത് നല്‍കണം. (കാര്‍ഷികവിളകളില്‍ കഠിനാധ്വാനമുള്ളവയ്ക്ക് പത്തുശതമാനമാണല്ലോ സകാത്ത്. എന്നാല്‍ കടല്‍ത്തീരത്തുനിന്ന് അടിഞ്ഞുകിട്ടിയാല്‍ ഇരുപത് ശതമാനം കൊടുക്കണം.)

Topics