ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും അതിലെ ആശയങ്ങളെ വിശദാംശങ്ങളോടെ പഠിപ്പിച്ചുകൊടുക്കാനും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവനാണ് മുഹമ്മദ് നബി. ‘അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടാനല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ എന്നും ‘ജനങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിനെ നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയാണ്’ എന്നും ‘റസൂല്‍ ഏതൊന്ന് നിങ്ങള്‍ക്ക് എത്തിച്ചുതന്നോ അത് നിങ്ങള്‍ സ്വീകരിക്കുകയും അദ്ദേഹം എന്ത് നിങ്ങള്‍ക്ക് വിലക്കിയോ അത് നിങ്ങള്‍ ഉപേക്ഷിക്കുകയുംവേണം’ എന്നും ‘റസൂലിനെ ഏതൊരാള്‍ അനുസരിച്ചുവോ അയാള്‍ അല്ലാഹുവിനെ അനുസരിച്ചു’ എന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുപ്രകാരം നബി ഖുര്‍ആനികവചനങ്ങളെ വാക്കുകള്‍കൊണ്ടും ചിലപ്പോള്‍ പ്രവൃത്തി മുഖേനയും മറ്റുചിലപ്പോള്‍ മൗനാനുവാദത്തോടെയും വ്യക്തമാക്കിക്കൊണ്ടിരുന്നു. മറ്റാരുടെയെങ്കിലും വാക്കുകളോ പ്രവൃത്തികളോ നബി അംഗീകരിച്ചാല്‍ അതും സുന്നത്തില്‍ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍ നബിതിരുമേനിയുടെ വാക്കുകളുടെയും കര്‍മങ്ങളുടെയും അംഗീകാരങ്ങളുടെയും സമാഹാരമാണ്. സുന്നത്തുകള്‍ രേഖപ്പെടുത്തിയ രേഖകളാണ് ഹദീസ്.
സുന്നത്ത് ഖുര്‍ആന്റെ വിശദീകരണം
ഖുര്‍ആനില്‍ അവ്യക്തമായത് സുന്നത്ത് വ്യക്തമാക്കുന്നു. ഖുര്‍ആനിക ആയത്തുകള്‍ക്ക് ഹദീസ് വ്യാഖ്യാനം നല്‍കുന്നു.
നിരുപാധികകല്‍പനകള്‍ക്ക് സുന്നത്ത് ഉപാധി നല്‍കുന്നു. ഖുര്‍ആനില്‍ വ്യംഗ്യമായോ വ്യക്തമായോ ഉള്‍പ്പെടാത്തവ സുന്നത്തില്‍ ഉണ്ടാവുകയില്ല.
Add Comment