നമസ്‌കാരം

നമസ്‌കാരങ്ങള്‍ (സ്വലാത്ത്)

പ്രായപൂര്‍ത്തിയെത്തിയ വകതിരിവുള്ള ഒരോ മനുഷ്യനും നമസ്‌കാരം നിര്‍ബന്ധമാണ്. കുട്ടികള്‍ക്ക് നമസ്‌കരിക്കുക നിര്‍ബന്ധമല്ലെങ്കിലും അവരെ അതു പരിശീലിപ്പിക്കണം. ഏഴു വയസ്സായാല്‍ അവരോടു നമസ്‌കരിക്കാന്‍ കല്‍പിക്കണം. പത്തു വയസ്സു തികഞ്ഞിട്ടും നമസ്‌കരിച്ചില്ലെങ്കില്‍ അവര്‍ക്കു പ്രഹരശിക്ഷ നല്‍കണം

നിര്‍ബന്ധ നമസ്‌കാരങ്ങള്‍ (ഫര്‍ദ്) അഞ്ചെണ്ണമാണെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ചു പറഞ്ഞിരിക്കുന്നു. ഓരോ നമസ്‌കാരത്തിനും നിര്‍ണിത സമയമുണ്ട്. ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് നമസ്‌കാര സമയം നിശ്ചയിക്കപ്പെട്ട നിര്‍ബന്ധകര്‍ത്തവ്യമാകുന്നു. ഈ നിശ്ചിത സമയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: പകലിന്റെ രണ്ടറ്റങ്ങളിലും (പ്രഭാതത്തിലും ആസര്‍ സമയത്തും) രാവിന്റെ ആദ്യ ദശകളിലും (മഗ് രിബ്, ഈശാ) മുറപ്രകാരം നമസ്‌കാരമനുഷ്ടിക്കുക. സത്യത്തില്‍, നന്മകള്‍ തിന്മകളെ ദൂരീകരിക്കുന്നു. ഇത് ദൈവവിചാരമുള്ളവര്‍ക്ക് ഒരു ഉദ്‌ബോധനമാകുന്നു.(ഹൂദ് – 114)

സൂര്യന്‍ (മദ്ധ്യത്തില്‍ നിന്നു) തെറ്റുമ്പോഴും (ളുഹ്‌റ് സമയ്ത്തും) രാത്രിയിലെ ഇരുട്ടിന്റെ ആരംഭം വരെയും (അസര്‍, മഗ്‌രിബ് ഇശാഅ് എന്നീ സമയങ്ങളിലും) പ്രഭാതത്തിലും നമസ്‌കാരം നിലനിര്‍ത്തുക. എന്തുകൊണ്ടെന്നാല്‍ പ്രഭാതത്തിലെ ഖുര്‍ആന്‍ പാരായണം (മലക്കുകളാല്‍) സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു (അല്‍ഇസ്‌റാഅ് – 79)

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured