ഇസ് ലാമിനെ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സിസ്റ്റര്‍ റോന്‍ദ പ്രചോദനമാണ്. കാലമേറെയെടുത്തെങ്കിലും കുത്തിയിരുന്ന് പഠിച്ച് ഇസ് ലാമിലേക്ക് കടന്ന് വന്നവരാണവര്‍. സാധാരണ ക്രിസ്തുമത വിശ്വാസിയായിരുന്ന താന്‍ ഇസ് ലാമിലെത്തിച്ചേരാന്‍ കാലമേറെയെടുത്തത് വെറുതെയായില്ലെന്ന് ജീവിതം കൊണ്ടും നേടിയ ഇസ് ലാമിക വിജ്ഞാനം കൊണ്ടും തെളിയിക്കുകയാണ് ഈ ഇംഗ്ലണ്ടുകാരി.
ഇംഗ്ലണ്ടിലെ സാധാരണ കുട്ടികളെപ്പോലെ പൂള്‍ കളിച്ചും കാത്തിസം ക്ലാസില്‍ പങ്കെടുത്തും സ്‌കൂള്‍ ക്വയറില്‍ പാട്ട് പാടിയും ആസ്വാദ്യകരമായാണ് താന്‍ വെല്ലിംഗ്ടണില്‍ കുട്ടിക്കാലം ചെലവഴിതെന്ന് റോന്‍ദ ഓര്‍ക്കുന്നു.
ക്രിസ്ത്യാനികളായിരുന്നുവെങ്കിലും മാതാപിതാക്കള്‍ മതകാര്യങ്ങളില്‍ വലിയ താല്‍പര്യമുള്ളവരായിരുന്നില്ല. എല്ലാ ഞായറാഴ്ചയും നടക്കുന്ന സണ്‍ഡേ സ്‌കൂളില്‍ മക്കളെ അയച്ച് ഉറങ്ങിത്തിമിര്‍ക്കുന്ന, ബാപിസ്റ്റ് വിശ്വാസാചാര പ്രകാരം ജീവിക്കുന്ന മാതാപിതാക്കളും നാലു സഹോദരന്മാരും അടങ്ങിയ കുടുംബമായിരുന്നു റോന്‍ദയുടേത്.
ജീവിതത്തില്‍ പ്രയാസമുണ്ടാകുമ്പോള്‍ ‘ദൈവമേ എന്നെ സഹായിക്കണേ’ എന്ന് പ്രാര്‍ത്ഥിക്കുന്നതിലപ്പുറം ദൈവവിശ്വാസമൊന്നും അവര്‍ക്കില്ലായിരുന്നു. കൗമാരക്കാലത്താണ് ക്രിസ്തുമതത്തിലെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് റോന്‍ദ പഠിക്കുന്നത്. ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപെട്ട കാലം എന്നാണ് അവര്‍ കൗമാരത്തെക്കുറിച്ച് പറയുന്നത്.
അങ്ങനെ, പതിനേഴാമത്തെ വയസിലാണ് ആദ്യമായി മറ്റു മതങ്ങളെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത്. പഠനത്തിലൂടെ ബുദ്ധമതത്തിലും ഹിന്ദുമതത്തിലും ആചാരങ്ങള്‍ പരിശീലിച്ചെങ്കിലും താല്‍പര്യം തോന്നിയില്ല. പിന്നീട് ഇംഗ്ലണ്ടില്‍ തന്നെ മതതാരതമ്യ പഠനത്തില്‍ ഒരു കോഴ്‌സിന് ചേര്‍ന്നു. ഇന്ത്യയിലുണ്ടായിരുന്ന എല്ലാ മതങ്ങളെക്കുറിച്ചും സാമാന്യം ധാരണ നല്‍കുന്നതായിരുന്നു ആ കോഴ്‌സ്. ആ കോഴ്‌സില്‍ അവസാനമായി പഠിക്കച്ചത് ഇസ് ലാമിനെക്കുറിച്ചായിരുന്നുവെന്നും റോന്‍ദ ഓര്‍ക്കുന്നു.
എന്നാല്‍, ഇസ് ലാമിനെക്കുറച്ച ഈ അക്കാദമിക പഠനത്തിന് മുമ്പേ, ഫലസ്തീന്‍ വംശജയായിരുന്ന, ഓസ്‌ത്രേലിയയിലെ ഒരു കൂട്ടുകാരി വഴി ലഭിച്ച പുസ്തകങ്ങളിലൂടെയും റോന്‍ദ ഇസ്‌ലാം വായന ആരംഭിച്ചിരുന്നു. ഫലസ്തീനിന്റെ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളായിരുന്നു. തുടക്കത്തില്‍ ലഭിച്ചത്. ഠവല അൃമയ കെൃമലഹശ ഝൗലേെശീി എന്ന പുസ്തകമായിരുന്നു ഏറ്റവും ആകര്‍ഷണീയം. ആ പുസ്തകത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പിന്നീട് ഇസ്‌ലാമിന്റെ മതപരമായ ഭാഗങ്ങളെക്കുറച്ച് റോന്‍ദ പഠിക്കാനാരംഭിച്ചു. മതഭൗതിക മേഖലകളെ സംയോജിപ്പിക്കുന്ന ദര്‍ശനമാണ് ഇസ് ലാമെന്ന യാഥാര്‍ഥ്യത്തിലേക്ക് ആ പഠനം എന്നെ കൊണ്ടെത്തിച്ചു.
ഒരിക്കല്‍ പ്രദേശത്തെ മസ്ജിദിലുള്ള അലങ്കാരപ്പണികള്‍ കാണാനായി ചില സുഹൃത്തുകള്‍ ക്ഷണിച്ചപ്പോഴാണ് ആദ്യമായി മസ്ജിദില്‍ കയറുന്നത്. ഇതിനിടയില്‍ മുസ്‌ലിം സഹോദരന്മാരുമായി വലിയബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. പിന്നീട് പ്രദേശത്തെ ഇസ് ലാമിക പ്രവര്‍ത്തകനും അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ബിരുദധാരിയുമായ ഇമാമിനോട് നിശ്ചിത സമയങ്ങളില്‍ സംശയ ദൂരീകരണം നടത്തി ഇസ് ലാമിനെക്കുറിച്ച് വിശദമായി മനസ്സിലാക്കി.
റമദാന്‍ മാസം അടുത്തപ്പോള്‍ പള്ളിയില്‍ പോയി ഇസ് ലാമിനെക്കുറിച്ച് കേള്‍ക്കുകയും ഖുര്‍ആന്‍ തര്‍ജമകള്‍ വായിക്കാനും ആരംഭിച്ചു. അവസാനം ലണ്ടനില്‍ വെച്ച് തന്നെയാണ് ഇസ് ലാം സ്വീകരണം നടന്നത്. ഇപ്പോള്‍ സമാധാനചിത്തയായി ലണ്ടനില്‍ തന്നെ ജീവിക്കുന്നു. ‘കിവിപ്പക്ഷിയെപ്പോലെയാണ് താന്‍ ഇസ്‌ലാമിലേക്ക് കടന്ന് വന്നതെന്നാണ് തന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച് റോന്‍ദയുടെ കമന്റ്.
Add Comment