Home / ഇസ്‌ലാം / വിശ്വാസം / പ്രവാചകന്‍മാര്‍ / അത്ഭുതകൃത്യങ്ങളുടെ ഇനങ്ങള്‍ ഇസ് ലാമില്‍
Miracle-of-Moon-Splitting.png1

അത്ഭുതകൃത്യങ്ങളുടെ ഇനങ്ങള്‍ ഇസ് ലാമില്‍

ഇസ്‌ലാമിക ദൈവശാസ്ത്ര ഗ്രന്ഥങ്ങളില്‍ മുഅ്ജിസത്ത് അടക്കുമുള്ള സംഭവങ്ങളെ എട്ടിനങ്ങളായി തിരിച്ചിരിക്കുന്നു.

1. ആയത്ത്: ദൃഷ്ടാന്തങ്ങള്‍, അടയാളങ്ങള്‍ എന്നാണിതുകൊണ്ട് ഉദ്ദേശിക്കുന്നത്. ‘സത്യനിഷേധികള്‍ പറയുന്നു: ‘ഇയാള്‍ക്ക് എന്തുകൊണ്ടാണ് ഇയാളുടെ നാഥനില്‍നിന്ന് ഒരടയാള(ആയത്ത്) വും ഇറക്കിക്കിട്ടാത്തത്?’ ‘(അര്‍റഅ്ദ് 27).
‘അവര്‍ ചോദിക്കുന്നു. ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍നിന്ന് അത്ഭുതദൃഷ്ടാന്തങ്ങള്‍(ആയാത്ത്) ഇറക്കിക്കൊടുക്കാത്തതെന്ത്'(അല്‍അന്‍കബൂത് 50)

2. ഇര്‍ഹാസ്വ്: പ്രവാചകത്വം കരസ്ഥമാക്കുന്നതിന് മുമ്പ് ഒരു വ്യക്തിയില്‍ നിന്നുണ്ടാകുന്ന അത്ഭുതസംഭവങ്ങള്‍

3. അലാമത്: അടയാളം. ‘ആയത് ‘എന്നതിന്റെ അതേ അര്‍ഥം. ലോകാവസാനത്തിന്‍െര അടയാളമായി വരുന്നവ.

4. കറാമത്; ‘അനുഗ്രഹങ്ങള്‍’. സിദ്ധന്‍മാര്‍ കാണിക്കുന്ന അത്ഭുത കൃത്യങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരം എന്ന നിലയിലും അടയാളങ്ങള്‍ എന്ന നിലക്കും ഇവ പ്രകടമാവുന്നു.

5. ഇസ്തിദ് റാജ്: ദൈവാനുമതിയോടെ പിശാച് കാട്ടിക്കൂട്ടുന്ന പ്രകൃതിവിരുദ്ധകൃത്യങ്ങള്‍.

6. മഊനത്ത്: സ്വൂഫികള്‍ ചെയ്യുന്ന അത്ഭുതകൃത്യങ്ങള്‍.

7. ഇഹാന: ചെകുത്താന്റെ അനുമതിയോടെ ചെയ്യുന്ന അത്ഭുതകൃത്യങ്ങള്‍. ചെയ്യുന്നവനുതന്നെ ഇത് തിരിച്ചടിയായി മാറുന്നു.

പ്രവാചകന്റെ കാലത്ത് സംഭവിച്ച ഏതാനും അത്ഭുതസംഭവങ്ങളെക്കുറിച്ച് ഖുര്‍ആനിലും ചരിത്രഗ്രന്ഥങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്.

1. ചന്ദ്രഭേദനം: ‘അന്ത്യനാള്‍ ആസന്നമായി .ചന്ദ്രന്‍ പിളര്‍ന്നു. എന്നാല്‍ ഏതുദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു.'(അല്‍ഖമര്‍ 1,2)

2. ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ച പ്രത്യേകസഹായം.’നിങ്ങള്‍ക്ക് ഒരു നന്‍മ ഭവിച്ചാല്‍ അവര്‍ക്ക് ഖേദംതോന്നുന്നു. നിങ്ങള്‍ക്കൊരു ദോഷം പിണഞ്ഞാലോ സന്താഷിക്കുകയും ചെയ്യുന്നു. പക്ഷേ, നിങ്ങള്‍ ക്ഷമയോടെ , ദൈവഭക്തിയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവരുടെ കുതന്ത്രങ്ങളൊന്നും ഏശുന്നതല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതിനെയെല്ലാം അല്ലാഹു വലയംചെയ്തിരിക്കുന്നു. (പ്രവാചകന്‍ താങ്കള്‍ ആ സന്ദര്‍ഭം മുസ്‌ലിംകളെ ഒന്ന് അനുസ്മരിപ്പിക്കുക)നീ സ്വകുടുബത്തില്‍നിന്ന് പുലര്‍കാലത്ത് ഇറങ്ങിത്തിരിക്കുകയും വിശ്വാസികളെ യുദ്ധത്തിനായി (ഉഹുദ് മൈതാനത്ത്) അവരവരുടെ സ്ഥാനങ്ങളില്‍ നിയോഗിക്കുകയുംചെയ്ത സംഭവം'(ആലുഇംറാന്‍ 120,121)

3. ഇസ്‌റാഅ് മിഅ്‌റാജ്

4. ഖുര്‍ആന്‍: ‘ഇതിന് മുമ്പ് നീ ഒരൊറ്റ പുസ്തകവും പാരായണംചെയ്തിട്ടില്ല. നിന്റെ വലതുകൈകൊണ്ട് നീ അതെഴുതിയിട്ടുമില്ല. അങ്ങനെയായിരുന്നെങ്കില്‍ ഈ സത്യനിഷേധികള്‍ക്ക് സംശയിക്കാമായിരുന്നു'(അല്‍അന്‍കബൂത് 48).

ഹദീസുകളില്‍ ചില അത്ഭുതങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അവയില്‍ ചിലത് താഴെകൊടുക്കുന്നു:

1. ബദ്‌റില്‍ ഓരോ മുശ് രിക്കും ഏതേത് സ്ഥലത്ത് വധിക്കപ്പെടുമെന്ന് പ്രവാചകന്‍ മുന്‍കൂട്ടി കാട്ടിക്കൊടുത്തു.

2. ഒരാട്ടിന്‍കുട്ടിയുടെ മാംസം ഒരു സാഅ് ബാര്‍ലി എന്നിവയാല്‍ പ്രവാചകന്‍ ആയിരത്തിലേറെ പേരെ ഊട്ടി.

3. പ്രവാചകന്‍ ഖുത്വുബ പറയുമ്പോള്‍ കയറിനില്‍ക്കാറുണ്ടായിരുന്ന ഈത്തപ്പനത്തടി ഒരിക്കല്‍ വിലപിച്ചു.

About islam padasala

Leave a Reply

Your email address will not be published. Required fields are marked *