മുന്നൊരുക്കങ്ങള്‍

വിവാഹം : ചില മുന്നൊരുക്കങ്ങള്‍

വിവാഹം ആര്‍ക്ക് ?
വിവാഹത്തിന് കഴിവും ആഗ്രഹവും വിവാഹം ചെയ്തില്ലെങ്കില്‍ വ്യഭിചരിക്കുമെന്ന് ആശങ്കിക്കുകയും ചെയ്യുന്നവന് വിവാഹം നിര്‍ബന്ധമാണ്. ഭാര്യക്കു ചെലവിന് നല്‍കാന്‍ കഴിവില്ലാത്തവന് വിവാഹം സുന്നത്താണ്. കഴിവും ആഗ്രഹവുമുണ്ടായിരിക്കെ വിവാഹം ചെയ്യാതിരിക്കുന്നത് നിഷിദ്ധവുമാണ്. ഭാര്യയോടുള്ള ലൈംഗിക ബാധ്യതകള്‍ നിര്‍വഹിക്കുവാനും ചെലവിനു കൊടുക്കാനും കഴിവില്ലാത്തവര്‍ വിവാഹം ചെയ്യുന്നത് നിഷദ്ധമാണ്.
ലൈംഗിക രോഗമുള്ളവരും വിവാഹം ചെയ്യരുത്. ഇണചേരല്‍, ചെലവിനു കൊടുക്കല്‍ മുതലായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവന് വിവാഹം കറാഹത്താണ് (അഹിതകരം). ലൈംഗിക സദാചാരത്തിനു ഭംഗം ഉണ്ടാകുമെന്ന് ഭീതിയുള്ളവന്‍ ഹജ്ജിനേക്കാള്‍ വിവാഹത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. വിവാഹം പൊതുവെ അനിവാര്യമായതിനാല്‍ അത് സങ്കീര്‍ണ്ണമാക്കുന്നതും പ്രയാസകരമാക്കുന്നതുമായ ഏതു നീക്കവും ഏത് ആചാരവും നിഷിദ്ധവും കുറ്റകരവുമാണ്. താങ്ങനാവാത്ത മഹറും സ്ത്രീധനവും ഇതിന് ഉദാഹരങ്ങളാണ്.

ഇണയെ തെരഞ്ഞെടുക്കുമ്പോള്‍
ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷമതയെക്കുറിച്ച് പ്രവാചകന്‍ ഒട്ടേറെ പറഞ്ഞിട്ടുണ്ട്: ‘ ചീത്ത സങ്കേതങ്ങളിലുള്ള സുന്ദരിയായ സ്ത്രീയെ വിവാഹത്തിന് തെരഞ്ഞെടുക്കരുത് ‘ എന്ന് നബി വിലക്കി. ഭംഗിക്കും ധനത്തിനും തറവാടിത്തത്തിനും വേണ്ടി സ്ത്രീയെ വിവാഹം ചെയ്യരുത്. നബി പറഞ്ഞു:’ ഒരു സ്ത്രീയെ അവളുടെ ധനത്തിനുവേണ്ടി ആരെങ്കിലും വിവാഹം ചെയ്താല്‍ അല്ലാഹു അവന്ന് ദാരിദ്ര്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. തറവാടിത്തത്തിനു വേണ്ടി വിവാഹം ചെയ്താല്‍ അധമത്വമല്ലാതെ അയാള്‍ക്ക് അവന്‍ വര്‍ദ്ധിപ്പിക്കുകയില്ല. തന്റെ കണ്ണുകള്‍ താഴ്ത്താനും ഗൂഹ്യസ്ഥാനം സൂക്ഷിക്കാനും കുടുംബന്ധം ചേര്‍ക്കാനും വേണ്ടിയാണ് ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്‌തെങ്കില്‍ അതിലൂടെ അല്ലാഹു അയാള്‍ക്കും അവള്‍ക്കും അനുഗ്രഹം ചെയ്തുകൊടുക്കും ‘

വന്ധ്യയായ സ്ത്രീകളെ വേള്‍ക്കരുത്. കന്യകയെയാണ് വിവാഹം ചെയ്യേണ്ടത്. ദാമ്പത്യബന്ധം സൂദൃഢമായിരിക്കാന്‍ മാത്രം അനിവാര്യമാകുന്ന മറ്റിചുറ്റുപാടുകളും പരിഗണിക്കണം. ഇഹ്‌യാ ഉലൂമുദ്ദീനില്‍ ഇമാം ഗസ്സാലി രേഖപ്പെടുത്തി: ‘ അവളുടെ കാര്യം സൂക്ഷമതയോടെ പരഗണിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണമാണ് വിവാഹം കൊണ്ടു ബന്ധിക്കപ്പെടുകയാണവള്‍. അതില്‍ നിന്നവള്‍ക്ക് മോചനമില്ല. പുരുഷമാണെങ്കില്‍ ഏതു സമയത്തും അവളെ മോചിപ്പിക്കാന്‍ സാധിക്കും. അതിനാല്‍ ഒരാള്‍ തന്റെ മതത്തോട് തെറ്റ് ചെയ്തു. കുടുംബബന്ധം മുറിച്ചതിലൂടെയും തെറ്റായ തെരഞ്ഞെടുപ്പിലൂടെയും അല്ലാഹുവിന്റെ കോപത്തിന് അവന്‍ പാത്രമാകുകയും ചെയ്തു.’

ഹസന്‍ഇബ്‌നു അലിയോട് ഒരാള്‍ ചോദിച്ചു: ‘എനിക്ക് ഒരു മകളുണ്ട്. അവളെ ഞാന്‍ ആര്‍ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നാണ് താങ്കളുടെ ആഭിപ്രായം ? അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെ ഭയപ്പെടുന്നവന് വിവാഹം ചെയ്തു കൊടുക്കുക. കാരണം അവന്‍ ഇഷ്ടപ്പെട്ടാല്‍ അവളെ ആദരിക്കും. കോപിച്ചാല്‍ അവളെ അക്രമിക്കുകയില്ല.’

ആയിശ (റ)പറഞ്ഞു : വിവാഹം അടിമത്തമാണ്. അതിനാല്‍ തന്റെ പ്രയപ്പെട്ടവളെ എവിടെയാണ് ഏല്പിക്കുന്നതെന്ന് ഓരോരുത്തരും ആലോചിക്കണം.

നബി (സ)പറഞ്ഞു : ‘തന്റെ പ്രയപ്പെട്ടവളെ തെമ്മാടിക്ക് വിവാഹം ചെയ്തു കൊടത്തവന്‍ അവളുമായിയുള്ള രക്തബന്ധം മുറിച്ചു കളഞ്ഞു. ‘

വിവാഹിതരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീ പുരുഷന്‍മാര്‍ പരസ്പരം കാണണം. ഗോപ്യമായ ന്യൂനതകളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കണം. എന്നാല്‍ വിവരങ്ങള്‍ രഹസ്യമാക്കിവെക്കണം. മറ്റു സ്ഥിതിഗതികളെക്കുറിച്ച് രഹസ്യന്വേഷണം നടത്തി അവ തൃപ്തികരമാണെന്ന്് ഉറപ്പുവരുത്തുന്നതും നല്ലതാണ്. ഭാവിയില്‍ അനിഷ്ടകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ അവ ഉതകും.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured