മദ്ഹബുകള്‍

ഹസനുല്‍ ബസ്വരി മദ്ഹബ്

മഹനായ ഹദീസ് പണ്ഡിതനും ഫഖീഹുമായിരുന്ന ഹസനുല്‍ ബസ്വരിയാണ് ഈ മദ്ഹബിന്റെ ഉപജ്ഞാതാവ്. നിരവധി സ്വഹാബികളില്‍ നിന്നും താബിഉകളില്‍നിന്നും ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കര്‍മ്മ ശാസ്ത്രത്തില്‍ യുക്തിയെ അവലംബമാക്കി. അബൂഖതാദഃ പറഞ്ഞു: ‘അല്ലാഹുവാണ! യുക്തിയുടെ അടിസ്ഥാനത്തില്‍ നിയമാവിഷ്കരണം നടത്തിയവരില്‍ ഉമറുബ്നുല്‍ ഖത്ത്വാബ് കഴിഞ്ഞാല്‍ ഹസനുല്‍ ബസ്വരിക്ക് തുല്യനായി ഞാനാരെയും കണ്ടിട്ടില്ല’

Topics