ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗണിത-ഗോള ശാസ്ത്രജ്ഞനായിരുന്നു അല്‍കാശി. പേര്‍ഷ്യയിലെ കാശാന്‍ പ്രവിശ്യയിലാണ് ജനനം. അവിടെ കുറച്ച് കാലം താമസിച്ചതിന് ശേഷം മറ്റ് പ്രദേശത്തിലേക്ക് മാറിത്താമസിച്ചു അദ്ദേഹം. അറബി ഭാഷാ വ്യാകരണവും, കര്‍മശാസ്ത്രവും, തര്‍ക്കശാസ്ത്രവും അദ്ദേഹം പഠിച്ചു. പിന്നീട് ഗണിതശാസ്ത്രത്തിലേക്ക് തിരിയുകയും അതില്‍ അവഗാഹം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പിതാവും ഗണിത-ഗോള ശാസ്ത്രങ്ങളില്‍ അവഗാഹമുള്ള വ്യക്തിയായിരുന്നു. തന്റെ ജീവിതത്തിന്റെ മിക്കഭാഗവും കാശി സമര്‍ഖന്ദിലാണ് കഴിച്ചുകൂട്ടിയത്. അദ്ദേഹം അവിടെ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. അക്കാലത്ത് സമര്‍ഖന്ദിലെ ഭരണാധികാരിയായിരുന്ന മിര്‍സാ മുഹമ്മദ് ത്വാരിഖിന്റെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അദ്ദേഹം അവിടെ എത്തിയത്. അവിടെ വെച്ചാണ് അല്‍കാശി തന്റെ സുപ്രധാനമായ ഗ്രന്ഥങ്ങള്‍ രചിക്കുന്നത്.
വാനനിരീക്ഷണത്തിലും, ഗണിതശാസ്ത്രത്തിലും അങ്ങേയറ്റം വിപുലമായ വിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് ചരിത്രത്തിലും വ്യക്തിചരിത്ര ഗ്രന്ഥങ്ങളിലും അര്‍ഹമായ സ്ഥാനം ലഭിക്കുകയുണ്ടായില്ല എന്നതാണ് വസ്തുത. മറ്റ് മുസ്ലിം ശാസ്ത്രകാരന്മാരെപ്പോലെ തന്നെ തീര്‍ത്തും അവഗണിക്കപ്പെടുകയും ചെയ്തത്. അദ്ദേഹം സമര്‍ഖന്ദില്‍ നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രം അതിലെ ഉപകരണങ്ങള്‍ കൊണ്ടും, മേന്മ കൊണ്ടും അക്കാലത്തെ ഏറ്റവും വലിയ അല്‍ഭുതം തന്നെയായിരുന്നു.
നസ്വീറുദ്ദീന്‍ അത്ത്വൂസിയെപ്പോലുള്ള പ്രഗല്‍ഭ ഗോളശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഗോളനിരീക്ഷകര്‍ സമര്‍പിച്ച നക്ഷത്രചാര്‍ട്ടുകള്‍ പഠിച്ച് അവക്ക് കൃത്യമായ വിശദീകരണവും വ്യാഖ്യാനവും സമര്‍പിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചന്ദ്രന്റെയും മെര്‍ക്കുറിയുടെയും ഭ്രമണപദം ഓവല്‍ ആകൃതിയിലാണെന്ന് ആദ്യമായി കണ്ടെത്തിയത് അല്‍കാശിയായിരുന്നു.
ഗണിതശാസ്ത്രത്തില്‍ ഡെസിമല്‍സ് ആദ്യമായി ആവിഷ്കരിച്ചത് അല്‍കാശിയാണെന്ന് താരീഖുര്‍റിയാളാത് എന്ന ഗ്രന്ഥം വ്യക്തമാക്കുന്നു.
അല്‍അബ്ആദ് വല്‍അജ്‌റാം, നുസ്ഹതുല്‍ ഹദാഇഖ്, രിസാലതു സില്‍മിസ്സമാഅ്, മിഫ്താഹുല്‍ ഹിസാബ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്.
ജംഷീദ് ഗിയാഥുദ്ദീന്‍ അല്‍കാശി

Add Comment