കല

ഇസ്‌ലാമിക കലകള്‍

ഇസ് ലാമിക കലാ-വാസ്ത്രുശില്‍പ വിദ്യകള്‍ ഏതെങ്കിലും പ്രത്യേക മേഖലകളിലോ കാലഗണനകളിലോ, മതദര്‍ശനങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തി വിശദീകരിക്കാനാകാത്തവിധം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ്. അത് വാസ്തുശില്‍പവിദ്യ, കാലിഗ്രഫി, പെയിന്റിങ്, ഗ്ലാസ്, സെറാമിക്, തുണിനിര്‍മാണം തുടങ്ങി വിശാലമായ തലങ്ങളിലെല്ലാം ആവിഷ്‌കൃതമാണ്. ക്രൈസ്തവ വാസ്തു-ശില്‍പവിദ്യ , കലാ രീതികളില്‍നിന്ന് അത് വേറിട്ടുനില്‍ക്കുന്നത് വിഗ്രഹങ്ങളെയും ആള്‍രൂപങ്ങളെയും പരിത്യജിച്ചുകൊണ്ടുള്ള വിശ്വാസപരമായ നിലപാടിലാണ്. ചുരുക്കിപ്പറഞ്ഞാല്‍, റോമന്‍, പ്രാക്തനക്രൈസ്തവകലാരൂപങ്ങള്‍, ബൈസാന്റൈന്‍ , സാസ്സാനിയന്‍, മധ്യേഷ്യന്‍ നാടോടിസമൂഹങ്ങള്‍ ,ചൈനീസ് കലാരൂപങ്ങള്‍ തുടങ്ങിയവയില്‍നിന്നെല്ലാം സ്വാംശീകരിക്കപ്പെട്ട് വികാസംപ്രാപിച്ചതാണ് ഇസ് ലാമികകലാ-വാസ്തുശില്‍പവിദ്യകളെല്ലാമെന്നുതന്നെ പറയാം. കാല-ദേശങ്ങള്‍ ഇസ് ലാമിക കലയെ സ്വാധീനിക്കുന്നുണ്ടെങ്കിലും അതിന്റെ ഏകസ്വരതയെ നിഷേധിക്കുന്നില്ലെന്ന് സ്വിസ്സ് ഭാവനാശാലിയായ ടൈറ്റസ് ബര്‍ക്കാര്‍ഡ്റ്റ് വ്യക്തമാക്കുന്നു: ‘ഇസ് ലാമികകലയുടെ ആവിഷ്‌കാര രീതികള്‍ വംശീയ പരിതോവസ്ഥകള്‍ക്കും നൂറ്റാണ്ടുകളുടെ മാറ്റങ്ങള്‍ക്കുമനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടാകാം.’ ചുരുക്കത്തില്‍ എന്തെല്ലാം സ്വാധീനങ്ങളും കടമെടുപ്പുകളും ഉണ്ടെങ്കിലും പൊതുവായ ഇസ് ലാമികആത്മീയതയുടെ മുദ്രകള്‍ വഹിക്കുന്ന ഏത് കലാ-സൗന്ദര്യാവിഷ്‌കാരങ്ങളെയും ‘ഇസ് ലാമിക കല ‘ എന്ന വൃത്തത്തില്‍ ചേര്‍ത്തുവെക്കാനാകും.

About the author

padasalaadmin

Add Comment

Click here to post a comment

Topics