സാമൂഹികം-ഫത്‌വ

മൃഗബലി നിരോധിച്ചാല്‍ ?

ചോ: ഒരു രാജ്യത്തെ ഗവണ്‍മെന്റ് മൃഗബലി (കാള/ പശു) നിരോധിച്ചാല്‍ അഖീഖഃയായി മൃഗങ്ങളെ അറുക്കുന്നത് അനുവദനീയമാണോ ?

ഉത്തരം: ആടും ചെമ്മരിയാടും ഒഴികെയുള്ള മൃഗങ്ങളെ അറുക്കുന്നതില്‍ നിരോധമുള്ള അവസരത്തില്‍ എന്നാണോ താങ്കള്‍ ചോദ്യത്തിലൂടെ ഉദ്ദേശിച്ചത് ? അങ്ങനെയാണെങ്കില്‍ കാളയെയും പശുവിനെയും അറുക്കാന്‍ പാടില്ല. അതിനെക്കാള്‍ ഉത്തമം ആടോ ചെമ്മരിയാടോ ആണ്. എല്ലാറ്റിനുമപ്പുറം നാം ഓര്‍ക്കേണ്ട സംഗതി, നബി ഒരിക്കലും പശുവിനെ അറുത്തിട്ടില്ല എന്നതാണ്. അദ്ദേഹം എപ്പോഴും ആടിനെയോ ചെമ്മരിയാടിനെയോ ഒക്കെയാണ് അറുത്തിട്ടുള്ളത്.
ഇനി എല്ലാത്തരത്തിലുമുള്ള മൃഗബലി നിരോധിച്ചിട്ടുണ്ടെങ്കില്‍ അഖീഖഃ ഒഴിവാക്കി, അല്ലാഹു നല്‍കിയ സമ്മാനത്തിന് പകരം ദാനധര്‍മങ്ങള്‍ ചെയ്യുക.

Topics