ഗ്രന്ഥങ്ങള്‍

ഹദീസ് വിജ്ഞാനീയ(ഉലൂമുല്‍ ഹദീസ്)ത്തിലെ ഗ്രന്ഥങ്ങള്‍

a. ഇല്‍മുല്‍ ജര്‍ഹി വ ത്തഅ്ദീല്‍ (നിവേദകരുടെ യോഗ്യതയും അയോഗ്യതയും പ്രതിപാദിക്കുന്ന വിജ്ഞാനശാഖ) 

ഇവയിലെ പ്രധാനഗ്രന്ഥങ്ങള്‍

1. മഅ്‌രിഫത്തുര്‍രിജാല്‍- ഇമാം യഹ്‌യബ്‌നു മുഈന്‍ (മരണം ഹി. 233)
2. അദ്ദുഅഫാഅ് -ഇമാം ബുഖാരി (മ. ഹി. 256)
3. കിതാബുദ്ദുഅഫാഅ് വല്‍ മത്‌റൂകീന്‍ – അഹ്മദ് അന്നസാഈ(ഹി.303)
4. അല്‍ജര്‍ഹു വത്തഅ്ദീല്‍ -അബ്ദുര്‍റഹ്മാന്‍ റാസി (ഹി. 327)
5. അല്‍ കാമില്‍ ഫീ മഅ്‌രിഫതി ദുഅഫാഇല്‍ മുഹദ്ദിസീന്‍ – അബ്ദുല്ലാ ജുര്‍ജാനി (ഹി. 365)
6. മീസാനുല്‍ ഇഅ്തിദാല്‍ -ശംസുദ്ദീന്‍ ദഹബി (ഹി. 748)

b. ഇല്‍മു രിജാലില്‍ഹദീസ് (ഹദീസ് നിവേദകരെ സംബന്ധിച്ച വിജ്ഞാനശാഖ)

1. അത്ത്വബഖാത്തുല്‍ കുബ്‌റാ – ഇമാം മുഹമ്മദ്ബ്‌നു സഅ്ദി(മരണം ഹി.230)
2. ഉസ്ദുല്‍ഗാബ ഫീ അസ്മാഇ സ്സ്വഹാബ- ഇമാം ഇസ്സുദ്ദീനുബ്‌നു അഥീര്‍(ഹി. 630)
3. അല്‍ ഇസ്വാബത്തു ഫീ തംയീസിസ്സ്വഹാബഃ – ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനി(ഹി. 852)

c. ഇല്‍മു മുഖ്തലഫില്‍ ഹദീസ് ( പരസ്പരവിരുദ്ധമെന്ന് തോന്നുന്ന, എന്നാല്‍ പരസ്പരം യോജിപ്പിക്കാവുന്ന ഹദീസുകളെക്കുറിച്ച ചര്‍ച്ചചെയ്യുന്ന വിജ്ഞാനശാഖ)

1. അത്താരീഖു വല്‍ ഇലല്‍- യഹ്‌യബ്‌നു മുഈന്‍ (മരണം. ഹി233)
2. ഇലലുല്‍ ഹദീസ് – അഹ്മദ് ബ്‌നു ഹമ്പല്‍(ഹി. 241)
3. അല്‍ ഇലല്‍ – മുഹമ്മദ്ബ്‌നു ഈസാ തിര്‍മിദി (ഹി. 279)
4. ഇലലുല്‍ ഹദീസ് – അബ്ദുര്‍റഹ്മാന്‍ റാസി (ഹി. 327)

d. ഇല്‍മു ഗരീബില്‍ ഹദീസ്
(ഹദീസില്‍ വന്നതും എന്നാല്‍ കാലക്രമേണ പ്രചാരലുപ്തവുമായ അറബി പദങ്ങളും പ്രയോഗങ്ങളും വിശകലനം ചെയ്യുന്ന ശാഖ)

1. ഗരീബുല്‍ ഹദീസ് -അബൂഉബൈദുല്‍ ഖാസിമി (മരണം ഹി. 224)
2. അന്നിഹായഃ ഫീ ഗരീബില്‍ ഹദീസി വല്‍ അഥര്‍ -ഇബ്‌നുല്‍ അഥീര്‍ (ഹി. 606)

e. ഇല്‍മു നാസിഖില്‍ ഹദീസി വ മന്‍സൂഖുഹു (നാസിഖ്, മന്‍സൂഖ് എന്നിങ്ങനെ നിര്‍ണയിക്കാവുന്ന പരസ്പരവിരുദ്ധമായ ഹദീസുകളെക്കുറിച്ച വൈജ്ഞാനികശാഖ)

1. അന്നാസിഖു വല്‍ മന്‍സൂഖ് -ഖതാദ സദൂസി (മരണം ഹി.118)
2. നാസിഖുല്‍ ഹദീസി വ മന്‍സൂഖുഹു – ഇബ്‌നുശാഹീന്‍ (ഹി. 385)
3. അല്‍ ഇഅ്തിബാറു ഫീ നാസിഖി വല്‍ മന്‍സൂഖ് – അബൂബക് ര്‍ ഹമദാനി (ഹി. 584)

f. ഇല്‍മു താരീഖി ര്‍റുവാത്(നിവേദകരുടെ ചരിത്രം വിശകലനംചെയ്യുന്ന ശാഖ)

1, അത്ത്വബഖാതുല്‍ കുബ്‌റാ -മുഹമ്മദ് ബ്‌നു സഅദ് (മരണം. ഹി. 230)
2. അത്താരീഖുല്‍ കബീര്‍ – ഇമാം ബുഖാരി (ഹി. 256)
3. തഹ് ദീബുത്തഹ് ദീബ് -ഇബ്‌നു ഹജറുല്‍ അസ്ഖലാനി (ഹി. 852)
4. താരീഖു നൈസാബൂര്‍ – മുഹമ്മദ് നൈസാബൂരി (ഹി. 405)
5. താരീഖു ബഗ്ദാദ് – ഖത്തീബ് ബഗ്ദാദി (ഹി. 462)
6. താരീഖു ദിമശ്ഖ് – ഇബ്‌നു അസാകീര്‍ ദിമശ്ഖി (ഹി. 571)

g. ഇല്‍മുല്‍ അസ്മാഉ വല്‍ കുനാ (നിവേദകരുടെ നാമങ്ങളെയും അപരനാമങ്ങളെയും കുറിച്ച വിജ്ഞാനശാഖ)
1. അല്‍ അസാമീ വല്‍ കുനാ – അലി മദീനി (മരണം ഹി. 234)
2. അല്‍ കുനാ വല്‍ അസ്മാഅ് – മുഹമ്മദ് ദൂലാബി (ഹി. 320)
3. അല്‍ മുഗ്തബഹ് ഫീ അസ്മാഇര്‍രിജാല്‍ – ദഹബി (ഹി. 748)
4. നുസ്ഹതുല്‍ അല്‍ബാബ് ഫില്‍ അല്‍ഖാബ്- ഇബ്‌നു ഹജര്‍ (ഹി. 852)

Topics