കുടുംബം

കുടുംബവ്യവസ്ഥ

സമുദായത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. മനുഷ്യരാശി അതിന്റെ സാമൂഹികശീലങ്ങളെ കുടുംബത്തില്‍നിന്നാണ് ആര്‍ജിക്കുന്നത്. കുടുംബബന്ധങ്ങളെ ലവലേശംപോലും പരിഗണിക്കാത്തവന്‍ സമുദായം പടുത്തുയര്‍ത്തിയ മൂല്യങ്ങളെ തകര്‍ക്കാന്‍ മടിയില്ലാത്തവനായിരിക്കും. മനുഷ്യരാശി ഇന്നലെകളില്‍ സൂക്ഷിച്ചുസംരക്ഷിച്ച മൂല്യങ്ങളും ശേഷിപ്പുകളും നാളത്തെ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നത് കുടുംബവ്യവസ്ഥയാണ്. ദൈവാനുഗ്രഹങ്ങളില്‍ ഏറ്റവും വലിയത് കുടുംബബന്ധമാണെന്ന് ഖുര്‍ആന്‍ പറയുന്നു. ‘ അവനാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവന് രക്തബന്ധവും വിവാഹബന്ധവും ഏര്‍പ്പെടുത്തുകയും ചെയ്തവന്‍. നിന്റെ രക്ഷിതാവ് എല്ലാറ്റിനും കഴിവുള്ളവനാണ്'(അല്‍ഫുര്‍ഖാന്‍ 54).

About the author

padasalaadmin

Add Comment

Click here to post a comment

Topics