ഇസ്‌ലാം-Q&A

ചന്ദ്രക്കല മുസ് ലിം ചിഹ്നമോ?

മുസ് ലിം ലോകം പൊതുവെ സ്വീകരിച്ചുകാണുന്ന ചന്ദ്രക്കലയുടെ ചിഹ്നത്തിനു നബി(സ)യോ സഹാബത്തോ വല്ല പ്രാധാന്യവും കല്‍പ്പിച്ചിട്ടുണ്ടോ ?

ചന്ദ്രക്കല നിഷ്‌കൃഷ്ടാര്‍ഥത്തില്‍ ഒരു മതചിഹ്നമല്ല; അതിനാല്‍ നബിയുടെയോ സഹാബത്തിന്റെയോ കര്‍മമാതൃകയില്‍ അതിന് തെളിവുമില്ല. പില്‍ക്കാലത്ത് മുസ് ലിം ലോകം പൊതുവെ സ്വീകരിച്ച ഒരു സാംസ്‌ക്കാരിക ചിഹ്നം മാത്രമാണത്. ബി സി 339 ല്‍ ബൈസന്റിയന്‍ രാജവംശത്തിന്റെ ചിഹ്നമായിരുന്ന ചന്ദ്രക്കല 13 ാം ശതകത്തില്‍ തുര്‍ക്കിയിലെ ഉസ് മാനിയാ ഖിലാഫത്തിന്റെ ചിഹ്നമായി. അന്നു മുതല്‍ക്കാണ് മുസ് ലിം ലോകത്ത് ഈ ചിഹ്നത്തിന് പ്രചാരം ലഭിച്ചു തുടങ്ങിയതെന്ന് കരുതപ്പെടുന്നു. ചന്ദ്രവര്‍ഷഗണനയനുസരിച്ചുള്ളതാണ് മുസ് ലിം കലണ്ടര്‍ എന്നത് ഇതിന്നൊരു പ്രേരകമായിരുന്നിരിക്കാം.

 

 

 

Topics