സ്വതന്ത്ര ഭരണകൂടങ്ങള്‍

ബുവൈഹിദ് വംശം (945-1055)

അബ്ബാസീ ഖലീഫ അല്‍മുഖ്തദിറിന്റെ കാലത്ത് ‘അമീറുല്‍ ഉമറാഅ്’ എന്ന പ്രത്യേകതസ്തികയുണ്ടാക്കിയിരുന്നു. അംഗരക്ഷകബറ്റാലിയന്റെ തലവനാണ് ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടിരുന്നത്. ഈ സ്ഥാനം അലങ്കരിച്ചിരുന്ന അഹ്മദ് ഇബ്‌നു ബുവൈഹിദ് എന്നയാള്‍ ‘മുഈസുദ്ദൗല’ എന്ന പേരില്‍ സര്‍വാധികാരിയായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ മൂന്നുപുത്രന്‍മാര്‍ ഒരു സൈന്യം രൂപീകരിച്ച് പേര്‍ഷ്യ ആക്രമിക്കുകയും ചില പട്ടണങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു. അങ്ങനെ 934- ല്‍ ഒരു ഭരണകൂടം സ്ഥാപിച്ചു. ഒടുവില്‍ ബഗ്ദാദ് പിടിച്ചടക്കി. ഖലീഫ അവരുടെ സംരക്ഷണത്തിലായിരുന്നു ജീവിച്ചത്.

ശീഈകളായിരുന്ന ബുവൈഹിദുകള്‍ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തി. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം രാജ്യം ഭരിച്ചു. അദൂദദൗല(949-993)യുടെ കാലത്ത് അബ്ബാസിയാരാജ്യങ്ങള്‍ മിക്കവാറും അദ്ദേഹത്തിന്റെ ഭരണത്തിലമര്‍ന്നു. ശീഈകളുടെ പ്രമാണഗ്രന്ഥമായ ‘ റസാഇല്‍ ‘ എഴുതപ്പെട്ടത് ഈ കാലഘട്ടത്തിലാണ്. അവര്‍ ബാഗ്ദാദില്‍ വലിയ ഒരു കലാലയം സ്ഥാപിച്ചു. പണ്ഡിതസമൂഹത്തെ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രനിരീക്ഷണങ്ങള്‍ക്കായി ഒബ്‌സര്‍വേറ്ററി സ്ഥാപിച്ചു. പ്രശസ്തഅറബിക്കവിയായ മുത്തനബ്ബിക്ക് അദൂദദൗല പാരിതോഷികങ്ങള്‍ നല്‍കിയിരുന്നു. ബാഗ്ദാദില്‍ സ്ഥാപിച്ച ആശുപത്രി വലിയൊരു കലാസൗധം കൂടിയായിരുന്നു. ഇക്കാലത്ത് സിറിയയില്‍ ഹമദാനികളും(924-1003)സ്‌പെയിനില്‍ ഉമയ്യദുകളും(756-1030) ഈജിപ്തില്‍ ഫാത്വിമികളും(969-1171) അഫ്ഗാനില്‍ ഗസ്‌നവികളും (962-1177) ഭരണം നടത്തിയിരുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics