വുദുവിന് ശേഷം

വുദു പൂര്‍ത്തീകരിച്ചാലുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : “ഒരു മുസ്‌ലിം ശരിയായ രൂപത്തില്‍ വുദു എടുത്ത് ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്…’ (എന്ന പ്രാര്‍ത്ഥന ദൃഢമായ വിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്‍റെ എട്ട് വാതിലും തുറന്നു കൊടുക്കപ്പെടാതിരിക്കില്ല! അയാള്‍ക്ക് ഇഷ്ടമുള്ള വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാവുന്നതാണ്.”

أَشْهَدُ أَن لاَّ إِلَهَ إِلاَّ اللهُ
وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

: (مسلم:٢٣٤ وصححه الألباني في سنن ابن ماجة:٤٧٠)

” അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു, വ അശ്ഹദു അന്ന-മുഹമ്മദന്‍ അബ്ദു ഹു വ റസൂ ലു ഹു”

“യഥാര്‍ത്ഥത്തില്‍ ആരാധനക്കര്‍ഹനായി
അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്.
നിശ്ചയം,
മുഹമ്മദ് (സ) അവന്‍റെ (അല്ലാഹുവിന്‍റെ)
ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

اَللّهُمَّ اجْعَلْنِي مِنَ
التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ

: (صححه الألباني في سنن الترمذي:٥٥)

“അല്ലാഹുമ്മ-ജ്അല്‍നീ മിന-ത്തവ്വാബീന, വ-ജ്അല്‍നീ മിന-ല്‍-മുതത്വഹ്ഹിരീന്‍”

“അല്ലാഹുവേ! നീ എന്നെ ധാരളമായി
പശ്ചാത്തപിക്കുന്നവരിലും, അഴുക്കില്‍നിന്നും
പാപത്തില്‍നിന്നും മുക്തരാകുന്നവരിലും ഉള്‍പ്പെടുത്തേണമേ.”

سُبْحَانَكَ الَّلهُمَّ وَبِحَمْدِكَ
أَشْهَدُ أَن لاَّ إِلَهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

: (صححه الألباني في صحيح الجامع:٦١٨٠
والحاكم:٥٦٤/١)

“സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത, അസ്തഗ്ഫിറുക വ അതൂബു ഇലയ്ക”

“അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധന്‍!
നിനക്കാണ് എല്ലാ സ്തുതിയും നന്ദിയും. യഥാര്‍ത്ഥത്തില്‍ ആരാധന (പ്രാര്‍ത്ഥന, ബലി, അറവ്, നേര്‍ച്ച…)ക്ക് അര്‍ഹനായി നീയല്ലാതെ
മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിന്നോട് പാപംപൊറുത്തുതരുവാന്‍ ഞാന്‍
ചോദിക്കുകയും നിന്‍റെ (ഇസ്‌ലാമിക) മാര്‍ഗത്തിലേക്ക് ഞാന്‍ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured