ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുമായിരുന്നു അല്‍കുര്‍ജി. നിലവിലെ ഇറാനിലെ നാല് പര്‍വതപ്രദേശങ്ങളില്‍ ഒന്നായ കുര്‍ജിലാണ് ജനനം. ഹമദാന്‍, അസ്വ്ഫഹാന്‍ പട്ടണങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തന്റെ കാലഘട്ടത്തിലെ പ്രഗല്‍ഭനായ ഗണിതശാത്രജ്ഞനായ അദ്ദേഹത്തെ കാല്‍കുലേറ്റര്‍ എന്നര്‍ത്ഥം വരുന്ന ഹാസിബ് എന്നായിരുന്നു വിളിച്ചിരുന്നത്.
തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പര്‍വതമേഖലയില്‍ എഞ്ചിനീയറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം. അല്‍ജിബ്രയിലും ഗണിതശാസ്ത്രത്തിലും അഗാധതാല്‍പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. ഗഅതിനാല്‍ തന്നെ ഈ രണ്ട് മേഘലകളിലെ എല്ലാ വിഷയങ്ങളും അദ്ദേഹം പഠിക്കുകയും അവയില്‍ സിദ്ധാന്തങ്ങള്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ബഗ്ദാദിലേക്ക് തിരിക്കുകയും അവിടെ പഠനഗവേഷണങ്ങളില്‍ മുഴുകുകയും അബ്ബാസി ഭരണകാലത്ത് അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.
പൂര്‍വകാല ശാസ്ത്രജ്ഞരുടെ ഗ്രന്ഥങ്ങള്‍ പഠിക്കുകയും അപഗ്രഥിക്കുകയും അവക്ക് വിശദീകരണങ്ങള്‍ രചിക്കുകയും ചെയ്യുന്നതിന് സമയം ചെലവഴിച്ചിരുന്ന പ്രഗല്‍ഭനായിരുന്നു കുര്‍ജി. ഖവാറസ്മിയെപ്പോലുള്ള മുന്‍ഗാമികളുടെ രചനകള്‍ക്ക് വിശദീകരണം എഴുതിയിട്ടുണ്ട് കുര്‍ജി. ഇന്തോ-അറബ് സംഖ്യാ സമ്പ്രദായം ഉപയോഗിക്കുന്നതിന് പകരം നമ്പറുകള്‍ക്കായി അദ്ദേഹം ഗ്രീക്ക് സംഖ്യാസമ്പ്രദായത്തെയാണ് അവലംബിച്ചത്. ഇന്നുവരെ യാതൊരു മാറ്റവുമില്ലാതെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല ഗണിതശാസ്ത്ര സിദ്ധാന്തങ്ങളും സമര്‍പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയുണ്ടായി. എക്ലേദിസിന്റെ ഗ്രന്ഥത്തിനുള്ള വിശദീകരണം, അല്‍ബദീഅ് ഫില്‍ജിബ്ര്‍, അല്‍കാഫി ഫില്‍ഹിസാബ്, ഇന്‍ബാത്വുല്‍ മിയാഹില്‍ ഖഫിയ്യഃ, നവാദിറുല്‍ അശ്കാല്‍, അല്‍ഫഖ്‌രി, അല്‍അജ്ദാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ സുപ്രസിദ്ധ ഗ്രന്ഥങ്ങളാണ്.
അബൂബക്ര്‍ മുഹമ്മദ് ബിന്‍ ഹസന്‍ അല്‍കുര്‍ജി

Add Comment