Global

ഭൂമിയിലെ 113 ആളുകളില്‍ ഒരാള്‍ അഭയാര്‍ഥി !

ജനീവ: തങ്ങളുടെ ജന്‍മനാട്ടില്‍നിന്ന് ജീവനുംകൊണ്ട് പലായനംചെയ്യേണ്ടിവന്ന അഭയാര്‍ഥികളുടെ എണ്ണം 65 ദശലക്ഷം കവിഞ്ഞുവെന്ന് യുഎന്നിന്റെ റിപ്പോര്‍ട്ട്. ലോകം ആഗോളഅഭയാര്‍ഥിദിനം ആഘോഷിക്കുന്ന വേളയിലാണ് ഭൂമിയിലെ 113 ആളുകളില്‍ ഒരാള്‍ അഭയാര്‍ഥിയാണെന്ന ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടത്.

പശ്ചിമേഷ്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും സംഘര്‍ഷങ്ങളാണ് അഭയാര്‍ഥികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയാക്കിയത്. ഭരണകൂടങ്ങളുടെ പിടിപ്പില്ലായ്മയും ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരായ പാശ്ചാത്യരാജ്യങ്ങളുടെ ഇരട്ടത്താപ്പും ജനങ്ങളുടെ പ്രതിഷേധങ്ങളെ ആയുധങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നതുമാണ് അഭയാര്‍ഥികളുടെ ഒഴുക്കിനും കുടിയേറ്റത്തിനും വഴിയൊരുക്കിയിട്ടുള്ളത്. എന്നാല്‍ യൂറോപ്പിലേക്കുള്ള കുടിയേറ്റത്തെ ആ മണ്ണിലെ വംശീയവാദികള്‍ എതിര്‍ക്കുന്നത് അഭയാര്‍ഥിപ്രശ്‌നത്തെ ഗുരുതരമാക്കിയിരിക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടനിലെയോ ഫ്രാന്‍സിലെയോ ജനസംഖ്യയേക്കാള്‍ എത്രയോ കൂടുതലാണ് അഭയാര്‍ഥികളെന്ന് ആഗോളമനുഷ്യാവകാശത്തലവന്‍ ഫിലിപ്പിനോ ഗ്രാന്റി വെളിപ്പെടുത്തി.

Topics