മുസ് ലിം വനിതകളെക്കുറിച്ച് ലോകത്തിന്റെ തെറ്റിദ്ധാരണകളെ തിരുത്തിയും അവര്‍ ശിരോവസ്ത്രത്തിനുള്ളി അടിമത്തം പേറുകയാണെന്ന വിമര്‍ശകരുടെ വാദങ്ങളുടെ മുനയൊടിച്ചും നിരവധി കായിക മേഖലകളില്‍ മികച്ച നേട്ടം കൊയ്യുകയാണ് ഹിജാബണിഞ്ഞ ചില അമേരിക്കന്‍ മുസ് ലിം വനിതകള്‍. ശിരോവസ്ത്രമണിഞ്ഞ് തങ്ങളുടെ കായിക മേഖലകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ മുസ് ലിം വനിതകളെക്കുറിച്ച് എലൈറ്റ് ദിനപത്രം പ്രസിദ്ധീകരിച്ച കുറിപ്പാണ് താഴെ.
1. ഇബ്തിഹാജ് മുഹമ്മദ്, ഫെന്‍സര്‍
പതിമൂന്നാം വയസ്സുമുതലാണ് ഇബ്തിഹാജ് ഫെന്‍സിങ് പരിശീലിച്ചു തുടങ്ങിയത്. ശരീരം മുഴുവന്‍ മറയുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ച് ഫെന്‍സിങില്‍ പരീശീലനം നടത്തുന്ന ചില കായികതാരങ്ങളെ യാദൃഛികമായി കണ്ട ഇബ്തിഹാജിന്റെ മാതാവ് തന്റെ മകള്‍ക്ക് യോജിച്ച് കായികരംഗമാണ് ഫെന്‍സിങ് എന്ന് മനസ്സിലാക്കുകയായിരുന്നു. ലോക ഫെന്‍സിങ് റാങ്കിങില്‍ 10ാം സ്ഥാനക്കാരിയായ ഈ വാള്‍പയറ്റുകാരി അമേരിക്കയിലെ ആദ്യത്തെ മുസ് ലിം ഫെന്‍സറുമാണ്. ഈയിടെ നടന്ന ഏതന്‍സ് ഫെന്‍സിങ് വേള്‍ഡ് കപ്പില്‍ വെങ്കലം കരസ്ഥമാക്കി, ഇബ്തിഹാജ് 2016 ലെ ഒളിംപിക് ടീമില്‍ ഇടവും നേടിയിട്ടുണ്ട്. 2014ലെ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ കരസ്ഥമാക്കിയതടക്കം അമേരിക്കക്ക് വേണ്ടി അഞ്ചിലധികം തവണ ചാമ്പ്യന്‍പട്ടം നേടി.
2. അമയ്യ സഫര്‍, ബോക്‌സര്‍
മിനസോട്ടയില്‍ നിന്നുള്ള പതിനഞ്ചുവയസ്സുകാരി ബോക്‌സര്‍. ശിരോവസ്ത്രധാരിണിയായി ഇടിക്കൂട്ടിലെത്തുന്ന സഫറിന് തന്റെ വസ്ത്രത്തിന്റെ പേരില്‍ ഒരിക്കല്‍ യുഎസ്എ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അവസരം നിഷേധിക്കപ്പെട്ടു. ഹിജാബ് അനുവദക്കില്ലെന്ന് യുഎസ്എ ബോക്‌സിങ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് നീതി ലഭിക്കാനായി നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ സഫര്‍. ‘ബോക്‌സിങ് ആണ് എനിക്ക് പ്രധാനം. അതോടൊപ്പം എന്റെ ജീവിതദര്‍ശനവും എനിക്ക് പ്രധാനമാണ്. അക്കാര്യത്തില്‍ ഒരാളോടും ഒത്തുതീര്‍പ്പിന് ഞാന്‍ തയാറല്ല. മതകല്‍പനകളെ പാലിച്ചുകൊണ്ട് തന്നെ കായികരംഗത്ത് സജീവമാവാനാണ് എനിക്കാഗ്രഹം. ശിരോവസ്ത്രമഴിക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.’ സഫര്‍ എംആര്‍പി ന്യൂസ്‌നോട് പറഞ്ഞു
3. സ്റ്റെഫാനി കര്‍ലോ, (Ballerina)ബാലേ നര്‍ത്തകി
രണ്ട് വയസ്സ മുതല്‍ ബാലേ നൃത്തം പരിശീലിക്കുന്ന സ്‌റ്റെഫാനി സിഡ്‌നി സ്വദേശിനിയാണ്. 2010 ഇസ് ലാം സ്വീകരിച്ച ഈ പതിനാലുകാരി മതകല്‍പനകള്‍ പാലിച്ചുകൊണ്ട് ബാലേ പരിശീലനം നടത്താന്‍ അനുയോജ്യമായ സ്‌കൂള്‍ ലഭിക്കാത്തതിനാല്‍ നൃത്തം താല്‍ക്കാലികമായി നിര്‍ത്തി. എന്നാല്‍, പൊതുസമൂഹത്തിന്റെ ഫണ്ടോടുകൂടി കുട്ടികള്‍ക്ക് നൃത്തത്തില്‍ പരീശീലനം നല്‍കാന്‍ കഴിഞ്ഞ ജനുവരിയില്‍ സ്‌കൂള്‍ സ്ഥാപിക്കുകയും തന്റെ സ്വപ്‌നങ്ങള്‍ പുതുതലമുറയിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുകയാണിപ്പോള്‍. ലോകത്തെ ആദ്യത്തെ ശിരോവസ്ത്രധാരണിയായ ബാലേ നര്‍ത്തകിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സ്വീഡനിലെ വസ്ത്ര കമ്പനി സ്റ്റെഫാനിക്ക് സ്‌കോളര്‍ഷിപ്പും നല്‍കി.
4. സഹ്‌റ ലാറി, ഫിഗര്‍ സ്‌കേറ്റര്‍
ഐസ് സ്‌കേറ്റിങില്‍ തന്റെ പാടവം തെളിയിച്ച് എമേറ്റ് വനിത. റഷ്യയിലെ സോച്ചിയില്‍ നടന്ന വിന്റര്‍ ഒളിംപിക്‌സില്‍ ശിരോവസ്ത്രമണിഞ്ഞ് അവര്‍ നടത്തിയ പ്രകടനം ജനശ്രദ്ധ പിടിച്ചുപറ്റി. 2018 ല്‍ തെക്കന്‍ കൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സാണ് സഹ്‌റയുടെ അടുത്ത ലക്ഷ്യം
5. അംന അല്‍ഹദ്ദാദ്, വെയ്റ്റ്‌ലിഫ്റ്റര്‍
ഭാരോദ്വഹനത്തില്‍ കരുത്തുറ്റ പോരാളി വനിതയും എമിറേറ്റ് സ്വദേശിനിയുമാണ് അംന അല്‍ഹദ്ദാദ്. ക്രോസ്സ്ഫിറ്റ് എഷ്യ 2012 ശിരോവസ്ത്രമണിഞ്ഞ് ഭാരോദ്വഹനത്തില്‍ പങ്കെടുത്തു. 2013 ല്‍ ഓഹിയോയില്‍ നടന്ന ആര്‍നോള്‍ഡ് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും ഈ ഹിജാബ്ധാരിണി ശ്രദ്ധേയയായി. കഴിഞ്ഞ വര്‍ഷം ജോര്‍ദാനില്‍ നടന്ന അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷന്‍ ഏഷ്യന്‍ ഇന്റര്‍ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണമെഡലും മൂന്ന് വെള്ളിമെഡലുമാണ് അംന നേടിയത്. ഒളിംപിക്‌സ് ലക്ഷ്യമാക്കി, ഉസ്ബക്കിസ്ഥാനില്‍ ഈ മാസം നടക്കുന്ന ഏഷ്യന്‍ ചാമ്പന്‍ഷിപ്പില്‍ മാറ്റുരക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ ഈ ഹിജാബി ഉരുക്കുവനിത.
Add Comment