വാര്‍ത്തകള്‍

1700ലധികം അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് അടിമകളുണ്ടായിരുന്നു

അമേരിക്കൻ കോൺഗ്രസ് അംഗങ്ങളായിരുന്ന 1700 ലധികം ആളുകൾ തങ്ങളുടെ ജീവിതകാലത്ത് മനുഷ്യരെ അടിമകളാക്കി വെച്ചിരുന്നു.  തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിലാണീ പ്രസ്താവന. 

18ാം നൂണ്ടാണ്ടിനും  20ാം നൂറ്റാണ്ടിനുമിടക്ക് 1715 കേസുകളാണ് മൊത്തത്തിൽ നിയമനിർമാതാക്കൾ മനുഷ്യരെ അടിമകളാക്കി വെച്ചതുമായി ബന്ധപ്പെട്ട് വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ വിശകലനത്തിൽ കണ്ടെത്താൻ സാധിച്ചത്. 

37 സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചിരുന്ന നിയമനിർമ്മാതാക്കളെയാണ് ഈയർത്ഥത്തിൽ മനുഷ്യരെ അടിമകളാക്കി വെച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞത്. 

റിപബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളുൾപ്പെടെ ചെറുതും വലുതുമായ 60ഓളം പാർട്ടികളെ പ്രതിനിധീകരിച്ചവർ ഇതിൽപെടും. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിയിൽപെട്ട നിയമനിർമ്മാതാക്കളാണ് പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത്. 606ഓളം അത്തരം കേസുകൾ പത്രം കണ്ടെത്തിയിട്ടുണ്ട്. 

വൈറ്റ് ഹൗസുമായി ബന്ധപ്പെടുത്തി പറയുമ്പോൾ, ആദ്യത്തെ 18 പ്രസിഡണ്ടുമാരിൽ 12 പേരും മനുഷ്യരെ അടിമകളാക്കി വെച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു. അതിൽ 8 പേർക്ക് പ്രസിഡണ്ട് പദവിയിലിരിക്കുമ്പോഴും അടിമകളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.  

Topics