സുഡാൻപ്രധാനമന്ത്രിരാജിവെച്ചു
സൂഡാൻ പ്രധാനമന്ത്രി അബദുല്ല ഹംഡോക് രാജിവെച്ചു. ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനും പ്രതിഷേധങ്ങൾക്കുമിടയിലാണ് അദ്ദേഹത്തിന്റെ രാജി. ഞായറായ്ച വൈകീട്ട് ടെലിവിഷനിലൂടെയാണ് അദ്ദേഹം തന്റെ രാജി തീരുമാനം അറിയിച്ചത്.
ഒക്ടോബർ 15 ന് നടന്ന പട്ടാള അട്ടിമറിക്ക് ശേഷം സൈനികവൃത്തങ്ങളുമായി അദ്ദേഹം ഉണ്ടാക്കിയ ഉടമ്പടികൾക്കെതിരെയുള്ള ജനകീയ പ്രതിഷേധമാണ് രാജിയിൽ കലാശിച്ചത്. പ്രധാനന്ത്രി പദത്തിൽ തിരിച്ചെത്തി ആറ് മാസത്തിന് ശേഷമാണിത്.
സുഡാനിനെ രക്ഷിക്കാനെന്ന വാദമുന്നയിച്ച് അദ്ദേഹം സൈന്യവുമായി ചേർന്നുണ്ടാക്കിയ ഉടമ്പടിയെ ജനാധിപത്യാനുകൂലവാദികൾ തള്ളിക്കളയുകയായിരുന്നു.
അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം സുഡാന്റെ ഭാവിയെ തികഞ്ഞ അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. ദീർഘകാലം രാജ്യം ഭരിച്ച ഉമർ ബശീറിൽ നിന്നുള്ള ഭരണമാറ്റം സംഭവിച്ച് കേവലം മൂന്നു വർഷത്തിന് ശേഷമാണിത്.
സാമ്പത്തിക വിദഗ്ദനും മുൻ ഐക്യരാഷ്ട്ര സഭ വക്താവുമായ ഹംഡോക് 2019ലാണ് പ്രധാനമന്ത്രിയായത്.
Add Comment