സമിഅ-ല്ലാഹു ലിമന്‍ ഹമിദഃ”
سَمِعَ اللهُ لِمَنْ حَمِدَهُ: (البخاري:٧٨٩ ومسلم:٣٩١)
അല്ലാഹുവിനെ സ്തുതിക്കുന്നവര്‍ക്ക് അവന്‍ ഉത്തരം (അനുഗ്രഹം) നല്കട്ടെ!”)
رَبَّنَا وَلَكَ الْحَمْدُ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ
:(البخاري:٧٩٩)
“റബ്ബനാ വലകല്‍-ഹംദു, ഹംദന്‍ കസീറന്‍, ത്വയ്യിബന്‍ മുബാറകന്‍
ഫീഹി”
ഞങ്ങളുടെ റബ്ബേ! നിനക്കാണ്
എല്ലാ സ്തുതിയും നന്ദിയും; സ്തുത്യര്‍ഹമായതും, എണ്ണമറ്റതും, അതിവിശിഷ്ടമായതും, അനുഗ്രഹീതമായതുമായ സ്തുതിയും നന്ദിയും!”
رَبَّنَا وَلَكَ الْحَمْدُ مِلْءَ
السَّمـواتِ وَمِلْءَ الأَرْض ، وَما بَيْـنَهُمـا ، وَمِلْءَ ما شِئْـتَ مِنْ
شَيءٍ بَعْـدْ . أَهـلَ الثَّـناءِ وَالمَجـدْ ، أََحَـقُّ ما قالَ العَبْـد ،
وَكُلُّـنا لَكَ عَـبدْ . اللّهُـمَّ لا مانِعَ لِما أَعْطَـيْت ، وَلا مُعْطِـيَ
لِما مَنَـعْت ، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد
: (مسلم:٤٧٧)
” റബ്ബനാ ലകല്‍ഹംദു മില്‍അ-സ്സമാവാത്തി
വല്‍ അര്‍ള്വി, വ മില്‍അ മാ-ശിഅ്ത മിന്‍ ശൈഇന്‍
ബഅ്ദു. അഹ്’ല -സ്സനാഇ വല്‍-മജ്‌ദി , അഹഖ്ഖു മാ ഖാലല്‍ അബ്ദു, വ കുല്ലുനാ ലക അബ്ദുന്‍. അല്ലാഹുമ്മ ലാ മാനിഅ ലിമാ അഅ്ത്വയ്ത, വലാ മുഅ്ത്വിയ ലിമാ മനഅ്ത , വലാ യന്‍ഫഉ ദല്‍-ജദ്ദി മിന്കല്‍ ജദ്ദു.”
(“ഞങ്ങളുടെ റബ്ബേ! ‘അതിപ്രതാപത്തിനും എല്ലാ സ്തുതികീര്‍ത്തനങ്ങള്‍ക്കും അര്‍ഹനായവനേ!) ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും ശേഷം നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും സ്തുതിയും നന്ദിയും നിനക്കാണ്!…’ ഇതാണ് ഒരു അടിമ ഉച്ചരിക്കുന്ന വചനങ്ങളില്‍ ഏറ്റവും സത്യമായത്! ‘നിന്റെ മുന്നില്‍ ഞങ്ങള്‍ എല്ലാവരും വെറും അടിമകള്‍ മാത്രമാണ്.’ അല്ലാഹുവേ! നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല! (നീ ഉദ്ദേശിക്കാതെ) ഒരു സമ്പത്തും ഉന്നത പദവിയും (ശുപാര്‍ശാധികാരവും) ആര്‍ക്കും ഉപയോഗപ്പെടില്ല. എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു (യഥാര്‍ത്ഥ) സമ്പത്തും ഉന്നതപദവിയും (ശുപാര്‍ശാധികാരവുമെല്ലാം))
Add Comment