Global വാര്‍ത്തകള്‍

യൂറോപ്യന്‍ യൂണിയന് വികാസക്ഷമതയില്ലെന്ന് സയീദ വാര്‍സി

ഇസ്തംബൂള്‍: യൂറോപിനകത്ത് തങ്ങളുടേതായ വീക്ഷണവും പ്രായോഗികനടപടികളും സ്വീകരിച്ച് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് ഖേദകരമെന്ന് മുന്‍ ബ്രിട്ടീഷ് മന്ത്രിയും പ്രഭുസഭയിലെ സീനിയര്‍ അംഗവുമായ സയീദ വാര്‍സി. ബ്രിട്ടന്‍ കാതലായ പരിഷ്‌കാരങ്ങളും അഴിച്ചുപണികളുമായി മുന്നോട്ടുപോകാനുള്ള പദ്ധതി അറിയിച്ചപ്പോള്‍ അതിനോട് യൂറോപ്യന്‍ യൂണിയന്‍ രചനാത്മകമായി പ്രതികരിച്ചില്ലെന്ന് തുര്‍ക്കി ദേശീയ ചാനലായ ടിആര്‍ടി സംഘടിപ്പിച്ച വേള്‍ഡ് ഫോറത്തില്‍ അവര്‍ തുറന്നടിച്ചു.
‘വിശാലമായ ലോകം സ്വപ്‌നം കാണുന്ന യൂറോപിന്റെ സ്വപ്്‌നങ്ങളെ മനസ്സിലാക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടു. പ്രത്യേകിച്ചും ബോസ്‌നിയയുടെ വിഷയത്തില്‍. തങ്ങളുടെ യഥാര്‍ഥമിത്രം ആരാണെന്ന് മനസ്സിലാക്കുന്നതില്‍ യൂണിയന് തിരിച്ചറിവില്ലാതെ പോയി എന്നതിനുദാഹരണമാണ് തുര്‍ക്കി. തുര്‍ക്കിയെ ബ്രിട്ടന്‍ പിന്തുണച്ചെങ്കിലും മറ്റുരാജ്യങ്ങള്‍ മടികാണിച്ചു. യൂണിയന് അതിജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അംഗരാജ്യങ്ങളുടെ മനോഗതങ്ങളെ മനസ്സിലാക്കാന്‍ അത് മുന്നോട്ടുവന്നേ തീരൂ’ അവര്‍ വ്യക്തമാക്കി.

Topics