ന്യൂഡൽഹി : പ്രശസ്ത നടിയും ഡൽഹി ഹൈക്കോടതി ജസ്ജിയുടെ ഭാര്യയുമായ ശബാന ആസ്മി ഉൾപ്പെടെ നൂറോളം മുസ് ലിം സ്ത്രീകളുടെ ഫോട്ടോകൾ ലേലത്തിനായി പ്രദർശിപ്പിച്ച് ‘ബുള്ളി ബായ് ‘ ആപ്പ്. പത്രപ്രവർത്തകരും, സാമൂഹികപ്രവർത്തകരും രാഷ്ട്രീയക്കാരുമുൾപ്പെടെയുള്ളവർ ഇതിൽ ഉൾപ്പെടും. ജെ എൻ യുവിൽ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് 65കാരി ഫാത്വിമ നഫീസിനെയും നോബൽ സമ്മാന ജേതാവ് മലാല യൂസുഫ് സായിയിയെപ്പോലും ആപ്പ് നിർമ്മാതാക്കൾ ലിസ്റ്റിൽ പെടുത്തി
കഴിഞ്ഞ ജൂലായ് മാസത്തിൽ ‘സുള്ളി ഡീൽസ്’ എന്ന പേരിൽ 80 ഓളം സ്രീകളുടെ ഫോട്ടോകൾ വിൽപനക്ക് എന്ന ടൈറ്റിലിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. ‘ബുള്ളി’ ‘സുള്ളി’ എന്നീ വാക്കുകൾ പ്രാദേശിക ഭാഷയിൽ മുസ് ലിം സ്ത്രീകളെ മോശമായി ചിത്രീകരിക്കാനുപയോഗിക്കുന്ന വാക്കുകളാണ്.
ഡൽ ഹി സ്വദേശിനിയായ പത്രപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിപോലീസിന്റെ സൈബർ സെൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധവകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.
Add Comment