എ) വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളുമടങ്ങുന്ന ന്യൂനപക്ഷമുസ്‌ലിംകളെ ആയാസരഹിതമായ ഇസ്‌ലാമിക ജീവിതത്തിന് സഹായിക്കുക. പാരമ്പര്യ കര്‍മശാസ്ത്രനിയമങ്ങള്‍ അധികവും നിലവിലെ അമുസ്‌ലിം ഭൂരിപക്ഷമേഖലയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് നടപ്പില്‍ വരുത്തുവാന്‍ പ്രയാസമായിരിക്കും.
ബി) സവിശേഷമായ ആദര്‍ശ വിശ്വാസങ്ങള്‍, ധാര്‍മിക മൂല്യങ്ങള്‍, സാംസ്‌കാരിക ചിഹ്നങ്ങള്‍ മുതലായവയുള്‍ക്കൊള്ളുന്ന ഇസ്‌ലാമിക വ്യക്തിത്വത്തെ സംരക്ഷിച്ച് ആരാധനകളും ത്യാഗപരിശ്രമങ്ങളും ജീവിത-മരണവുമെല്ലാം ഏകദൈവത്തിനു മാത്രം സമര്‍പ്പിക്കുകയും തങ്ങളുടെയും ഭാവിതലമുറകളുടെയും ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ കഴിയുകയും ചെയ്യത്തക്ക വിധം മുസ്‌ലിം സമൂഹത്തെ സജ്ജമാക്കുക.
സി) തങ്ങളോടൊപ്പം ജീവിക്കുന്നവര്‍ക്ക് ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുംവിധം മുസ്‌ലിംകളെ പ്രാപ്തരാക്കുക. മുഹമ്മദ് നബി(സ)യെ പിന്‍പറ്റിയവരെല്ലാം അല്ലാഹുവിലേക്കുള്ള പ്രബോധകരാണ്. ‘നബിയേ, താങ്കള്‍ പറയുക: ഇതാണെന്റെ മാര്‍ഗം. ഞാനും എന്നെ പിന്‍പറ്റിയവരും ഉള്‍ക്കാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു’ (യൂസുഫ്:108).
ഡി) സാമൂഹിക യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന് പുറം തോടിനുള്ളിലേക്ക് വലിഞ്ഞുകൊണ്ടിരിക്കുന്ന തരത്തിലുള്ള പ്രതിലോമ സമീപനങ്ങള്‍ സ്വീകരിക്കാതെ തങ്ങള്‍ ജീവിക്കുന്ന സമൂഹവുമായി ക്രിയാത്മക സഹവര്‍ത്തനം നടത്തി സമൂഹത്തിന്റെ കൈവശമുള്ളതിനേക്കാള്‍ ശ്രേഷ്ഠമായത് നല്‍കിയും അവരുടെ പക്കലുള്ള നല്ലതിനെ ഉള്‍ക്കാഴ്ചയോടെ സ്വീകരിച്ചും മുന്നോട്ടു പോകാന്‍ മുസ്‌ലിം സമൂഹത്തെ യോഗ്യമാക്കുക.
ഇ) അതത് രാജ്യങ്ങളിലെ ഭരണഘടന ഉറപ്പു നല്‍കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാസ്‌കാരിക മത രംഗങ്ങളിലെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കും വിധം ന്യൂനപക്ഷങ്ങളെ സംസ്‌കരിക്കുന്നതിലും ബോധവല്‍കരിക്കുന്നതിലും പങ്കുകൊള്ളുക.
എഫ്) അമുസ്‌ലിം സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പുതിയ ശര്‍ഈ വീക്ഷണത്തിലൂടെ പരിഹാരം കണ്ടെത്തുക.
ന്യൂനപക്ഷഫിഖ്ഹിന്റെ ലക്ഷ്യങ്ങള്‍

Add Comment