Uncategorized

നിലയ്ക്കാത്ത പ്രതീക്ഷയുമായി ഗസ്സയുടെ പാട്ടുകാരന്‍

പാരഡൈസ് നൗ, ഒമര്‍ തുടങ്ങി സ്‌തോഭജനകമായ രാഷ്ട്രീയസിനിമകള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ഹാനി അബു അസ്സദ്. സംഭവകഥയെ ആസ്പദമാക്കി നിര്‍മിച്ച ‘ദ ഐഡല്‍’ എന്ന അസ്സദ് ചിത്രം 20 അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറെ ആസ്വാദന പ്രശംസ നേടി. അറബ് ഐഡല്‍ എന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ഗസ്സ മുനമ്പില്‍ ജനിച്ച യുവാവ് നടത്തുന്ന പരിശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

മുഹമ്മദ് അസ്സാഫ് എന്ന ഗായകെന്റ യഥാര്‍ഥ ജീവിതം ദൃശ്യവത്കരിക്കുകയാണ് സംവിധായകന്‍. തൊണ്ണൂറുകളിലെ ഗസ്സയുടെ കാഴ്ചകളുമായാണ് സിനിമ ആരംഭിക്കുന്നത്. കുട്ടികളായ അസ്സാഫും സഹോദരി നൂറും കൂട്ടുകാരും ചേര്‍ന്ന് മ്യൂസിക് ബാന്‍ഡ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഈജിപ്തിലെ ഓപ്പറ ഹൗസില്‍ പാടുകയാണ് ലക്ഷ്യം.

ഗസ്സയെന്ന മരണമുനമ്പില്‍നിന്ന് നോക്കുമ്പോള്‍ അവരുടെ ആഗ്രഹം അതിമോഹമാണ്. എന്നാല്‍, ഇവര്‍ പിന്മാറാന്‍ ഒരുക്കമല്ല. ആളുകള്‍ കൂടുന്നിടത്തും വിവാഹ ആഘോഷങ്ങളിലും അസ്സാഫ് തൊണ്ടപൊട്ടി പാടുന്നു. ഗസ്സ എത്ര ഇടുങ്ങിയതാണെന്ന് സിനിമയിലെ ഓരോ രംഗവും വെളിപ്പെടുത്തുന്നുണ്ട്. ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ ഒറ്റയോട്ടത്തില്‍ എത്താവുന്നത്ര ചുരുങ്ങിയ ഭൂവിടമാണിത്. 2012ലാണ് സിനിമയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നത്. അപ്പോഴേക്കും കുട്ടികള്‍ വളര്‍ന്നു. നൂര്‍ കിഡ്‌നി രോഗം ബാധിച്ച് മരിച്ചു.

അസ്സാഫിെന്റ ഓപ്പറ ഹൗസ് സ്വപ്നങ്ങള്‍ തീവ്രമായി തുടരുകയാണ്. ഗസ്സ ഇപ്പോഴൊരു പകുതിവെന്ത പക്ഷിയാണ്. 2008 ഡിസംബറില്‍ ആരംഭിച്ച് 2009 ജനുവരി 18 വരെ തുടര്‍ന്ന ‘ഓപറേഷന്‍ കാസ്?റ്റ് ലീഡ്’ എന്ന ഇസ്രായേല്‍ ആക്രമണപദ്ധതി പ്രദേശത്തെ താറുമാറാക്കിയിട്ടുണ്ട്. എങ്കിലും അസ്സാഫ് പിന്മാറാന്‍ ഒരുക്കമല്ല. തെന്റ സ്വാതന്ത്ര്യ സ്വപ്നങ്ങള്‍ക്കുവേണ്ടി പാടാന്‍ അവന്‍ എന്തും ചെയ്യാന്‍ തയാറാണ്. ദ ഐഡല്‍ തീര്‍ത്തും രാഷ്ട്രീയമുക്തമായ സിനിമയാണെന്ന് പറയുക സാധ്യമല്ല.

കാരണം രാഷ്ട്രീയമായി മാത്രം നിര്‍വചിക്കാന്‍ കഴിയുന്നതാണ് ഗസ്സയുടെ പാട്ടും കലയും ചരിത്രവുമെല്ലാം. ഹാനി അബു അസ്സെദെന്ന മികച്ച നിര്‍മാണ വിദഗ്‌ധെന്റ ശില്‍പചാതുരി സിനിമയിലുടനീളം കാണാം. ഗസ്സയുടെ സ്പന്ദനമായ ഹമാസും അതിെന്റ രാഷ്ട്രീയവും സിനിമയില്‍ നിഴല്‍വിരിക്കുന്നുണ്ട്. സംഗീതത്തെപ്പറ്റിയുള്ള പാരമ്പര്യ മതചിന്തകളെ വിമര്‍ശിക്കുകയും വിമോചനത്തിെന്റ പുതിയതലങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ ചുളിയുന്ന നെറ്റികള്‍ അവഗണിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

 കടപ്പാട് : madhyamam.com

Topics