കേരളമുസ്‌ലിം ഐക്യസംഘം

കേരള മുസ്‌ലിം ഐക്യസംഘം

കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലെ സുസംഘടിതവും വ്യവസ്ഥാപിതവുമായ ആദ്യത്തെ സംരഭമായിരുന്നു 1922ല്‍ രൂപം കൊണ്ട ‘കേരള മുസ്‌ലിം ഐക്യസംഘം’. 1922 മുതല്‍ 1934 വരെയുള്ള കാലഘട്ടത്തില്‍ നടന്ന വാര്‍ഷിക സമ്മേളനങ്ങളിലൂടെയും ദൈനംദിന പ്രവര്‍ത്തനങ്ങളിലൂടെയും സംഘം സാധിച്ചെടുത്ത മാറ്റം വിദ്യാഭ്യാസ, വിശ്വാസ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലാകെ ചലനങ്ങള്‍ സൃഷ്ടിച്ചു. പണ്ഡിതന്‍മാരുടെ ഐക്യം, മുസ്‌ലിം പൊതുജനങ്ങളുടെ ഒരുമ, പണ്ഡിത സഭയുടെ സംസ്ഥാപനം, ആനുകാലികങ്ങളുടെ തുടക്കം, അന്ധവിശ്വാസാനാചാരങ്ങളുടെ വിപാടനം, മത ഭൗതിക വിദ്യാഭ്യാസത്തിനായുള്ള സംവിധാനങ്ങള്‍, സാമ്പത്തിക സ്വാശ്രയത്വം, തൊഴില്‍ രംഗത്തെ ന്യൂനപക്ഷ സംവരണം, രാഷ്ട്രീയ പകപോക്കലുകളില്‍നിന്നുള്ള മോചനം എന്നിങ്ങനെ ഐക്യസംഘത്തിന്റെ അജണ്ട വളരെ വിപുലവും പരസ്പര പൂരകങ്ങളുമായിരുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured