കടംവീട്ടാന്‍

കടബാധ്യതയില്‍നിന്ന് മുക്തനാകാന്‍

അലി (റ) പറഞ്ഞു : ‘…ഒരാള്‍ക്ക് (മക്കയിലെ) സ്വബയ്റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിതരുവാനുള്ള ഒരു വചനം നബി(സ) പഠിപ്പിച്ചിട്ടുണ്ട്, അതിന് നീ ഇപ്രകാരം പറയുക :

اللَّهُمَّ اكْفِنِي بِحَلالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

: (حسنه الألباني في سنن الترمذي:٣٥٦٣)

“അല്ലാഹുമ്മ-ക്ഫിനീ ബി ഹലാലിക അന്‍ ഹറാമിക, വ അഅ്നിനീ ബിഫള്’ലിക അമ്മന്‍ സിവാക.”

“അല്ലാഹുവേ! നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍നിന്ന്  എന്നെ വിട്ടുനിര്‍ത്തേണമേ; നിന്‍റെ ഔദാര്യം (കൃപ, ആശ്രയം) കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരുടെ ഔദാര്യം (കൃപ, ആശ്രയം) ചോദിക്കുന്നതില്‍നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ.”.

اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعًجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال

: (البخاري:٦٣٦٣)

“അല്ലാഹുമ്മ ഇന്നീ അഊദുബിക മിനല്‍ ഹമ്മി, വല്‍ ഹുദ്‌നി, വല്‍ അജ്ദി, വല്‍ കസലി, വല്‍ ബുഖ് ലി, വല്‍ ജുബ്നി, വ ള്വല്‍ ഇ-ദ്ദയ്നി, വ ഗ്വലബതി-ര്‍റിജാലി.”

“അല്ലാഹുവേ! എന്‍റെ ചിന്താകുലത, ദുഃഖം, ദുര്‍ബലത, മടി, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്‌പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured