ഉറങ്ങാന്‍ കിടന്നാല്‍

ഉറങ്ങാന്‍ കിടക്കുമ്പോഴുള്ള പ്രാര്‍ത്ഥനകള്‍

(എ) സൂറത്ത് : ഇഖ്‌ലാസ്, ഫലഖ്, നാസ്:

ആയിശ (റ) നിവേദനം : നബി(സ) വിരിപ്പിലേക്ക് ചെന്നാല്‍, “ഖുല്‍ ഹുവ അല്ലാഹു അഹദ്…”, “ഖുല്‍ അഊദു ബി റബ്ബില്‍ ഫലഖ്…”, ഖുല്‍ അഊദു ബി റബ്ബിന്നാസ്…” എന്നീ സൂറത്തുകള്‍ (ഒരു തവണ) ചൊല്ലി ഇരുകൈകളിലും ഊതി, തലയും മുഖവും തുടങ്ങി ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളും  തടവും.” (മൂന്ന് തവണ അങ്ങിനെ ചെയ്യണം).: (البخاري:٥٠١٧)

(ബി) ആയത്തുല്‍-കുര്‍സി:

آية الكرسي

വിരിപ്പിലേക്ക് ചെന്നാല്‍ “ആയത്തില്‍ കുര്‍സിയ്യ്…”ഉം ചൊല്ലുക:: (البخاري:٥٠١٠)

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ

: (البخاري:٥٠١٠)

“അല്ലാഹു ലാ ഇലാഹ ഇല്ലാഹുവല്‍ ഹയ്യുല്‍ ഖയ്യൂം, ലാതഅ്ഹുദുഹു സിനതുന്‍ വലാ നൌം, ലഹു മാഫിസ്സമാവാത്തി വ മാഫില് ‍അര്‍ള്വ്, മന്‍ ദല്ലദീ യശ്‍ഫഉ ഇന്‍ദഹു ഇല്ലാ ബി ഇദ്നിഹി, യഅ്ലമു മാ ബയ്ന അയ്ദീഹിം വമാ ഹല്‍ഫഹും, വലാ യുഹീത്വൂന ബിശയ്ഇന്‍ മിന്‍ ഇല്‍മിഹി ഇല്ലാ  ബിമാ ശാഅ, വസിഅ കുര്‍സിയ്യുഹു സ്സമാവാത്തി വല്‍ അര്‍ള്വ വലാ യഊദുഹു ഹിഫ്ദുഹുമാ, വഹുവല്‍ അലിയ്യുല്‍ അള്വീം.”

അല്ലാഹു – അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ. (2:255)

(സി). ആമനര്‍റസൂല്‍:

വിരിപ്പിലേക്ക് ചെന്നാല്‍ “ആമനര്‍റസൂല്‍..”ഉം ചൊല്ലുക: (البخاري:٤٠٠٨ ومسلم:٨٠٢)

ءامَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ ءامَنَ بِاللهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ {285} لاَ يُكَلِّفُ اللهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَآ أَنتَ مَوْلاَنَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ  (البقرة:٢٨٥-٢٨٦)

: (البخاري:٤٠٠٨ ومسلم:٨٠٢)

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. (285) അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (البقرة:٢٨٥-٢٨٦)

بِاسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ

: (البخاري:٢٣٢٠ صححه الألباني في صحيح الجامع:٤٠٧)

“ബിസ്മിക റബ്ബീ വളഅ്തു ജന്‍ബീ, വബിക അര്‍ഫഅ്തു ഫഇന്‍ അംസക്ത നഫ്സീ ഫര്‍ഹംഹാ, വ ഇന്‍ അര്‍സല്‍തഹാ ഫഹ്ഫള്ഹാ ബിമാ തഹ്ഫളു ബിഹി ഇബാദക സ്വാലിഹീന്‍.”

“എന്‍റെ റബ്ബേ! നിന്‍റെ നാമത്തില്‍ എന്‍റെ പാര്‍ശ്വം ഞാന്‍ വെക്കുന്നു. അതിനേ ഞാന്‍ ഉയര്‍ത്തുന്നതും നിന്‍റെ സഹായം കൊണ്ടാണ്. എന്‍റെ ആത്മാവിനെ നീ എടുക്കുമ്പോള്‍ അതിനോട് നീ കരുണ കാണിക്കേണമേ. അതിനെ നീ വിട്ടുതരുമ്പോള്‍ നിന്റെ സദ് വൃത്തരായ അടിമകളെ നീ സംരക്ഷിക്കുന്ന (നിന്‍റെ അനുഗ്രഹവും തൃപ്തിയും ഇഷ്ടവും കൊണ്ട്) അതിനെയും നീ സംരക്ഷിക്കേണമേ.”

103.

اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة

: (مسلم:٣٧١٢)

“അല്ലാഹുമ്മ ഇന്നക ഖലക്ത നഫ്സീ വ അന്‍ത തവഫ്ഫഹാ, ലക മമാതുഹാ വ മഹ് യാഹാ, ഇന്‍ അഹ്’യയ്തഹാ ഫഹ്ഫള്ഹാ, വ ഇന്‍ അമത്തഹാ ഫഗ്ഫിര്‍ലഹാ. അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ ആഫിയഃ.”

“അല്ലാഹുവേ! എന്‍റെ ആത്മാവിനെ നീയാണ് സൃഷ്ടിച്ചത്. അതിനെ എടുക്കുന്നതും നീയാണ്. അതിന്‍റെ ജീവിതവും മരണവും നിനക്കുള്ളതാണ്. നീ അതിനെ ജീവിപ്പിക്കുമ്പോള്‍ നീ അതിനെ സംരക്ഷിക്കേണമേ. നീ അതിനെ എടുക്കുമ്പോള്‍ നീ അതിന് പാപമോചനം നല്‍കേണമേ. അല്ലാഹുവേ നിശ്ചയം, ഞാന്‍ നിന്നോട് ആരോഗ്യവും (ഇഹപര) സൗഖ്യജീവിതവും ചോദിക്കുന്നു.”

104.

اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك

: (صححه الألباني في سنن الترمذي:٣٣٩٨ وفي أبي داود:٥٠٤٠ في ابن ماجة:٣٨٧٧)

“അല്ലാഹുമ്മ-ഖിനീ  അദാബക യൌമ തുബ്അസു ഇബാദക.”

“അല്ലാഹുവേ! നിന്‍റെ അടിമകളെ പരലോക വിചാരണക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിവസത്തില്‍ നിന്‍റെ (നരക) ശിക്ഷയില്‍ നിന്ന് നീ എന്നെ കാത്ത് രക്ഷിക്കേണമേ!” (ഇത് മൂന്ന് തവണ ചൊല്ലുക)

105.

بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا

:  (البخاري :٦٣٢٤  ومسلم:٢٧١١)

“ബിസ്മികല്ലാഹുമ്മ അമൂത്തു വ അഹ് യാ.”

“അല്ലാഹുവേ! നിന്‍റെ നാമത്തില്‍ ഞാന്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു.”

നബി (സ) അരുളി: “ഹെ, (മകളെ) ഫാത്തിമ, നിനക്ക് വേലക്കാരെക്കാളും ഖൈര്‍ (ഇഹപരമായ ഉത്തമം, സഹായം, ശക്തി) ലഭിക്കുന്നതായ ഒരു കാര്യം ഞാന്‍ പഠിപ്പിച്ചുതരാം. നീ ദിവസവും കിടക്കപ്പായയിലേക്ക് പോകുമ്പോള്‍ ഇപ്രകാരം ചൊല്ലുക”:

سُبْحانَ الله (ثلاثاً وثلاثين) والحمدُ لله (ثلاثاً وثلاثين) واللهُ أكْبرُ (أربعاً وثلاثينَ

: (مسلم:٢٧٢٨)

“സുബ്ഹാനല്ലാഹ്” -“അല്ലാഹു എത്രയധികം പരിശുദ്ധന്‍!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)

الْحَمْدُ لِلهِّ

“അല്‍ഹംദുലില്ലാഹ്.” -“എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്!” (മുപ്പത്തിമൂന്ന് തവണ ചൊല്ലുക)

اللهُ أَكْبَرُ

“അല്ലാഹു അക്ബര്‍.” -“അല്ലാഹുവാണ് ഏറ്റവും വലിയവന്‍ ഏറ്റവും മഹാന്‍!” (മുപ്പത്തി നാല് തവണചൊല്ലുക)

اللّهُمَّ رَبَّ السّماواتِ السَّبْعِ وَرَبَّ الأرضِ، وربَّ العَرْشِ العَظيم، رَبَّنا وَرَبَّ كُلِّ شَيءٍ، فالِقَ الحَبِّ وَالنَّوَى، وَمُنْزِلَ التَّوْراةِ وَالإنْجيلِ، والفُرْقان، أَعوذُ بِكَ مِن شَرِّ كُلِّ شَيءٍ أَنْتَ آخِذٌ بِناصِيَتِهِ. اللّهُمَّ أَنْتَ الأوَّلُ فَلَيسَ قَبْلَكَ شَيءٌ، وَأَنْتَ الآخِرُ فَلَيسَ بَعْدَكَ شَيءٌ، وَأَنْتَ الظّاهِرُ فَلَيْسَ فَوْقَكَ شَيءٌ، وَأَنْتَ الْباطِنُ فَلَيْسَ دونَكَ شَيءٌ، اقضِ عَنّا الدَّيْنَ وَأَغْنِنا مِنَ الفَقْر

: (مسلم:٢٧١٣)

“അല്ലാഹുമ്മ റബ്ബസ്സമാവാത്തിസ്സബ്ഇ വ റബ്ബില്‍ അര്‍ളി വ റബ്ബില്‍ അര്‍ശില്‍ അളീം, റബ്ബനാ വ റബ്ബി കുല്ലി ശയ്ഇന്‍, ഫാലിഖല്‍ ഹബ്ബി വന്നവാ, വ മുന്‍ദില തൌറാത്തി വല്‍ ഇന്‍ജീലി വല്‍ ഫുര്‍ഖാനി, അഊദുബിക മിന്‍ ശര്‍റി കുല്ലി ശയ്ഇന്‍ അന്‍ത ആഖിദുന്‍ ബിനാസ്വിയതിഹി. അല്ലാഹുമ്മ അന്‍തല്‍ അവ്വലു ഫലയ്സ ഖബ് ലക ശയ്ഉന്‍, വ അന്‍തല്‍ ആഖിറു ഫലയ്സ ബഅ്ദക ശയ്ഉന്‍, വ അന്‍ത-ള്വാഹിറു ഫലയ്സ ഫവ്ഖക ശയ്ഉന്‍,വ അന്‍തല്‍ ബാത്വിനു ഫലയ്സ ദൂനക ശയ്ഉന്‍, ഇഖ്ള്വി അന്ന-ദ്ദയ്ന വ അഗ് നിനാ മിനല്‍ ഫഖ്‌രി.”

“ഏഴാകാശങ്ങളുടെയും റബ്ബും (സൃഷ്ടാവും, സംരക്ഷകനും, രക്ഷിതാവും…), അതിഗാംഭീര്യമുള്ള ‘അര്‍ശി’ന്‍റെ റബ്ബും, ഞങ്ങളുടെ റബ്ബും, മുഴുവന്‍ വസ്തുക്കളുടെയും റബ്ബും, ധാന്യവും വിത്തും മുളപ്പിച്ച് പിളര്‍ത്തുന്നവനും, തൗറാത്തും ഇഞ്ചീലും ഖുര്‍ആനും അവതരിപ്പിച്ചവനുമായ അല്ലാഹുവേ! നീ മൂര്‍ദ്ദാവ് പിടിച്ചിരിക്കുന്ന (കടിഞ്ഞാണിടുന്ന) എല്ലാ വസ്തുക്കളുടെയും തിന്മകളില്‍ നിന്ന്  ഞാന്‍ നിന്നില്‍ രക്ഷ തേടുന്നു. അല്ലാഹുവേ! നീ ആദ്യമേയുള്ളവനാണ്. നിന്‍റെ മുമ്പ് ഒന്നുമില്ല. ശേഷമുള്ളവനും നീ തന്നെ. നിന്നെക്കാള്‍ ശേഷിക്കുന്നതൊന്നുമില്ല. നീ അ-ള്ളാഹിര്‍(*) ആണ്. നിന്നെക്കാള്‍ മുകളില്‍ ഒന്നുമില്ല. നീ അല്‍-ബാത്വിന്‍(**) ആണ്. നിന്നെക്കാള്‍ അടുപ്പം ഒന്നുമില്ല. നീ ഞങ്ങളുടെ കടം വീട്ടുകയും ഞങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മാറ്റി ഞങ്ങള്‍ക്ക് ഐശ്വര്യം നല്‍കുകയും ചെയ്യേണമേ.”———

(*) അ-ള്ളാഹിര്‍ : അല്ലാഹുവിന്‍റെ ഓരോ സൃഷ്ടിയും സൃഷ്ടിപ്പിലെ അല്ലാഹുവിന്‍റെ അതിമഹത്വത്തെ കുറിക്കുന്നു, എന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണം അതില്‍നിന്നെല്ലാം വിട്ട് അതിന്‍റെയെല്ലാം മുകളിലാണ്!

(**) അല്‍-ബാത്വിന്‍ : മറഞ്ഞ കാര്യങ്ങളും ഹൃദയത്തിലുള്ളതും… എല്ലാം അറിയൂവാനുള്ള അല്ലാഹുവിന്‍റെ കഴിവ് കുറിക്കുന്നു, അല്ലാഹുവിന്‍റെ അതിമഹത്വത്തിന് ചേര്‍ന്ന രൂപത്തില്‍ അല്ലാഹുവിന്‍റെ അറിവുകൊണ്ട് അല്ലാഹു ഓരോ സൃഷ്ടിയോടും അടുപ്പമുള്ളവനാണ്!

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured