ഖിലാഫത്തുര്‍റാശിദഃക്ക് ശേഷം ഉദയംകൊണ്ട ലക്ഷണമൊത്ത ആദ്യത്തെ പരിഷ്‌കര്‍ത്താവായി പൂര്‍വികരും ആധുനികരുമായ എല്ലാവരും ഗണിക്കുന്നത് ഉമര്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന ഉമവീ ഖലീഫഃ ഉമറുബ്‌നു അബ്ദില്‍ അസീസിനെയാണ്. ഒരു സമ്പൂര്‍ണ പരിഷ്‌കര്‍ത്താവിനുണ്ടാകേണ്ട എല്ലാ ഗുണവിശേഷങ്ങളും ഏതാണ്ട് പൂര്‍ണമായിത്തന്നെ ഉമര്‍ രണ്ടാമനില്‍ സമ്മേളിച്ചിരുന്നു. അക്കാലത്തെ ഏറ്റവും വലിയ വിജ്ഞാനമായ ഫിഖ്ഹിലും ഹദീസിലും അഗാധ പണ്ഡിതനായിരുന്ന ഉമറുബ്‌നു അബ്ദില്‍ അസീസ് പ്രസ്തുത രണ്ട് ശാഖകളിലെയും ആധികാരിക വക്താവായി അംഗീകാരം നേടിയിരുന്നു.
പ്രവാചകന്റെ വിയോഗശേഷം അമ്പതാം വര്‍ഷത്തിലാണ് ഖലീഫഃ ഉമറിന്റെ പൗത്രിയുടെ മകനായി അദ്ദേഹം ജനിക്കുന്നത്. അതിനാല്‍ പല സ്വഹാബിമാരുടെയും സഹവാസം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അക്കാരണത്താല്‍ തന്റെ കാലത്ത് ഇസ്‌ലാമിക സമൂഹത്തെ ഗ്രസിച്ച മുഖ്യജാഹിലിയ്യത്ത് ഏത് എന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് ഒട്ടും പ്രയാസമുണ്ടായില്ല. ഇസ്‌ലാമിന്റെ സാമൂഹിക ???? രാഷ്ട്രീയ സംവിധാനത്തെ പിടിച്ചടക്കിയ ‘രാജവാഴ്ച’ എന്ന ജാഹിലിയ്യത്തിനെ നിര്‍മാര്‍ജനം ചെയ്ത് ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്നത് തന്റെ ദൗത്യമായി അദ്ദേഹം ഏറ്റെടുത്തു. പക്ഷേ, രാജവാഴ്ച എന്ന ജാഹിലിയ്യത്തിന് തുടക്കം കുറിച്ചത് സ്വന്തം ഗോത്രമായ ബനൂ ഉമയ്യ തന്നെയായിരുന്നു. ഇത് പ്രായോഗിക തലത്തില്‍ അദ്ദേഹത്തിന് ഏറ്റവും വലിയ പ്രതിബന്ധമായി നിലകൊണ്ടു. സ്വഗോത്രത്തിനുമാത്രമല്ല തനിക്കും തന്റെ സന്താനങ്ങള്‍ക്കും വരെ ഈ ജാഹിലിയ്യത്ത് വഴി വമ്പിച്ച ഭൗതിക നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. യാദൃശ്ചികമായി അധികാരത്തിലെത്തുന്നതിനു തൊട്ടുമുമ്പുവരെയും ആഡംബരപൂര്‍ണമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. പക്ഷേ, അധികാര ലബ്ധി അദ്ദേഹത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ വരുത്തി. പരമ്പരാഗതമായി സിദ്ധിച്ച അധികാരപീഠത്തില്‍ ഉപവിഷ്ഠനാകുന്നതിനുമുമ്പ്, തന്നെ ഭരണാധികാരിയായി സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നല്കിക്കൊണ്ട്, സ്വന്തം കുടുംബക്കാര്‍ തുടക്കം കുറിച്ച രാജവാഴ്ച എന്ന ജാഹിലിയ്യത്തിനെ ഒന്നാമതായി അദ്ദേഹം പ്രഹരിച്ചു. ജനങ്ങള്‍ അദ്ദേഹത്തിനുതന്നെ(ബൈഅത്ത്) ചെയ്തു. അങ്ങനെ പാരമ്പര്യ വാഴ്ചക്കു പകരം ഒരിക്കല്‍കൂടി ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിതമായി.
തുടര്‍ന്നദ്ദേഹം രാജകുടുംബാംഗങ്ങള്‍ അനുഭവിച്ചിരുന്ന എല്ലാ പ്രത്യേകാവകാശങ്ങളും റദ്ദ് ചെയ്തു. തന്റേതടക്കം മുഴുവന്‍ സ്വത്തുക്കളും രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. കുടുംബരംഗത്തെ ഈ ശുദ്ധീകരണത്തിനുശേഷം ഭരണതലത്തിലെ ശുദ്ധീകരണത്തിലേക്ക് ശ്രദ്ധ പതിപ്പിച്ചു. അക്രമികളായ ഗവര്‍ണര്‍മാരെ നീക്കി തല്‍സ്ഥാനത്ത് ദൈവഭയമുള്ളവരെ നിയമിച്ചു. നിയമവാഴ്ച പുനഃസ്ഥാപിച്ചു. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവില്‍നിന്ന് സ്വതന്ത്രമാക്കി. സക്കാത്ത് ശേഖരണവും വിതരണവും കാര്യക്ഷമമാക്കി. അന്യായമായി ചുമത്തിയിരുന്ന എല്ലാ നികുതികളും റദ്ദു ചെയ്തു. അമുസ്‌ലിംകളോട് മുന്‍ ഭരണാധികാരികള്‍ കാണിച്ചിരുന്ന എല്ലാ അനീതികളും അവസാനിപ്പിച്ചു. നിയമവിരുദ്ധമായി പിടിച്ചടക്കിയിരുന്ന അവരുടെ ആരാധനാ മന്ദിരങ്ങളം ഭൂമിയും തിരിച്ചുകൊടുത്തു. ജുമുഅഃ ഖുത്വുബകളില്‍ തന്റെ മുന്‍ഗാമികള്‍ നടപ്പാക്കിയ, അലിയെയും കുടുംബത്തെയും ശപിക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കി. ഇസ്‌ലാമിക സമൂഹത്തില്‍ തീവ്രവാദപരമായ ചിന്ത പ്രചരിപ്പിച്ചിരുന്ന ഖവാരിജികളുമായിപ്പോലും അനുരജ്ഞനമുണ്ടാക്കി.
അത്ഭുതകരമായ സ്വാധീനമാണ് അദ്ദേഹത്തിന്റെ പരിഷ്‌കരണ സംരംഭങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചത്. ‘വലീദിന്റെ ഭരണകാലത്ത് ജനങ്ങള്‍ കെട്ടിടങ്ങളെയും ഉദ്യാനങ്ങളെയും സംബന്ധിച്ചാണ് സംസാരിച്ചിരുന്നത്. സുലൈമാനുബ്‌നു അബ്ദില്‍മലിക്കിന്റെ കാലത്ത് ജനങ്ങളുടെ മുഖ്യതാല്‍പര്യം ലൈംഗിക കാര്യങ്ങളിലായിരുന്നു. എന്നാല്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് ഖലീഫയായപ്പോള്‍ ജനങ്ങളുടെ പ്രധാനചര്‍ച്ചാ വിഷയം നമസ്‌കാരവും വ്രതവും ഖുര്‍ആനുമായി മാറി’ എന്നൊരു ചൊല്ലുതന്നെ അക്കാലത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിലാകൃഷ്ടരായി ഒട്ടേറെ അമുസ്‌ലിംകള്‍ ഇസ്‌ലാം സ്വീകരിച്ചു. ”വിശാലമായ ഒരു സാമ്രാജ്യം തന്റെ കാല്‍ക്കീഴിലുണ്ടായിട്ടും എല്ലാ ഭൗതിക സുഖങ്ങളും പരിത്യജിച്ച് ഒരു സന്യാസിയുടെ ജീവിതം നയിച്ച ഈ മനുഷ്യന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു” എന്നാണ് ഉമറുബ്‌നു അബ്ദില്‍ അസീസിനെസംബന്ധിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന റോമന്‍ ഭരണാധികാരി അഭിപ്രായപ്പെട്ടത്.
ഭരണരംഗത്തെ പരിഷ്‌കരണത്തോടൊപ്പം വൈജ്ഞാനിക നവോത്ഥാനത്തിനും അദ്ദേഹം അടിത്തറ പാകുകയുണ്ടായി. ഹദീസുകളുടെ ശാസ്ത്രീയമായ ക്രോഡീകരണത്തിനു മുന്‍കൈയ്യെടുത്തത് ഉമര്‍ രണ്ടാമനായിരുന്നു. അതിന്റെ പ്രത്യക്ഷ താല്‍പര്യങ്ങളായിരുന്നു പില്‍ക്കാലത്തുടലെടുത്ത കര്‍മശാസ്ത്രസരണികള്‍.
അദ്ദേഹത്തിന്റെ പരിഷ്‌കരണങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്നു കണ്ട കുടുംബക്കാര്‍ത്തന്നെ അദ്ദേഹത്തെ വകവരുത്തുകയായിരുന്നു. രണ്ടരവര്‍ഷം മാത്രമേ അദ്ദേഹം ഭരണത്തിലിരുന്നുള്ളൂ. ചുരുങ്ങിയ ഈ കാലയളവിനുള്ളില്‍ ഭരണ??സാമൂഹിക രംഗങ്ങളില്‍ അത്ഭുതകരമായ പരിവര്‍ത്തനങ്ങളാണ് അദ്ദേഹം ഉണ്ടാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ ഇസ്‌ലാമിക ഭരണ സംവിധാനം വീണ്ടും രാജവാഴ്ചയിലേക്കുതന്നെ തിരിച്ചുപോയി
ഉമറുബ്‌നു അബ്ദില്‍ അസീസ്

Add Comment