നോമ്പ്-Q&A

ധനാഢ്യയായ ഉമ്മയുടെ സകാത്ത്

ചോദ്യം: വിധവയും സമ്പന്നയുമായ മാതാവിന് സാമ്പത്തികമായി കഷ്ടപ്പെടുന്ന മകന് സകാത്ത് നല്‍കിയാല്‍ അത് ദീനില്‍ പരിഗണിക്കപ്പെടുമോ ?

ഉത്തരം: സന്താനങ്ങളെയും മാതാപിതാക്കളെയും സഹായിക്കാന്‍ സകാത്തിനുപുറമെയുള്ള സമ്പത്തുപയോഗിക്കുന്നതാണ് അത്യുത്തമം. ഇനി അത്തരത്തില്‍ കയ്യില്‍ വിഹിതങ്ങളില്ലെങ്കില്‍ സകാത്തില്‍നിന്ന് അവരെ സഹായിക്കാം. അങ്ങനെ സഹായിക്കുമ്പോള്‍ രണ്ട് പ്രതിഫലം ദാതാവിന് കിട്ടും.
നബിതിരുമേനി (സ) ഇപ്രകാരം പറഞ്ഞു: ‘തന്റെ അടുത്തബന്ധുവായ ദരിദ്രനെ സഹായിക്കുന്ന ആള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഒന്ന് സഹായത്തിന്റെ പേരിലാണെങ്കില്‍ മറ്റേത് കുടുംബബന്ധം ഊട്ടിയുറപ്പിച്ചതിനാണ്’. (ഇബ്‌നുഹിബ്ബാന്‍)

Topics