ശുചീകരണം

വുദൂഅ് (അംഗസ്‌നാനം)

നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പായി ചെയ്യുന്ന അംഗസ്‌നാനമാണ് വുദൂഅ്. നമസ്‌കരിക്കുന്നതിനായി അംഗസ്‌നാനം ചെയ്യുന്നു എന്ന ഉദ്ദേശത്തോടെ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യലാണ് വുദൂഅിന്റെ രൂപം.

(1)കൈപ്പത്തികള്‍ രണ്ടും മൂന്നു പ്രാവശ്യം കഴുകുക.
(2)മൂന്നു പ്രാവശ്യം കൊപ്ലിക്കുക.
(3)മൂന്നു പ്രാവശ്യം മൂക്കില്‍ വെളളം കയറ്റി ചീറ്റുക.
(4)മുഖം നെറ്റിയുടെ മുകള്‍ ഭാഗം വരെയും ഒരു ചെവിക്കുന്നി മുതല്‍ മറ്റെ ചെവിക്കുന്നി വരെയുള്ള ഭാഗം – മൂന്നു പ്രാവശ്യം കഴുകുക.
(5)മുട്ടുള്‍പ്പടെ വലതു കൈയും ഇടതുകൈയും മൂന്നു പ്രാവശ്യം കഴുകുക. (6)തലമുടി മുഴുവനായി തടവുക.
(7)ചൂണ്ടു വിരലുകള്‍ കൊണ്ട് ചെവിയുടെ ഉള്‍ഭാഗവും തള്ളവിരലുകള്‍ കൊണ്ട് പുറംഭാഗവും തടവുക (കൈ നനഞ്ഞിരിക്കണം).
(8)വലതുകാലും ഇടതുകാലും കണങ്കാല്‍ വരെ മൂന്നു പ്രാവശ്യം കഴുകുക. കൈകാലുകള്‍ കഴുകുമ്പോള്‍ വലത്തേതിനു മുന്‍ഗണന കൊടുക്കണം. ഈ ക്രമം പാലിച്ച് ചെയ്താല്‍ വുദു പൂര്‍ത്തിയി. നമസ്‌കാരം തീരുന്നതുവരെ വുസുമുറിയാതെ നോക്കണം.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വിശ്വസിച്ചവരേ, നമസ്‌കാരത്തിനൊരുങ്ങിയാല്‍, മുഖങ്ങളും, മുട്ടുവരെ കൈകളും കഴുകേണ്ടതാകുന്നു. ശിരസ്സുകള്‍ കൈകൊണ്ട് തടവുകയും വേണം. ഞെരിയാണിവരെ കാലുകളും കഴുകേണ്ടതാകുന്നു.’ (അല്‍മാഇദ – 6)

മലം, മൂത്രം, കീഴ് വായു എന്നിവയുടെ വിസര്‍ജ്ജനം, ശരീരത്തില്‍ നിന്നു രക്തമോ ചലമോ മറ്റോ ഒലിക്കുക, ഛര്‍ദ്ദി, ഉറക്കം, സംഭോഗം, ലൈംഗികാവയവങ്ങള്‍ സ്പര്‍ശിക്കുക, മരുന്നോ ലഹരിയോ കാരണം ബോധം നഷ്ടപ്പെടുകയോ മുതലായവ സംഭവിച്ചാല്‍ വുദു മുറിയും.

 

About the author

padasalaadmin

Add Comment

Click here to post a comment

Topics