നബി പത്‌നിമാര്‍

ആരായിരുന്നു ആഇശ(റ)?

മുമ്പൊരിക്കല്‍ ഒരു റമദാനില്‍ ലണ്ടനില്‍ ഒരു പരിപാടി നടക്കുകയുണ്ടായി. ‘ആഇശ നരകത്തിലാണ്‌’ എന്നതായിരുന്നു അതിന്റെ തലവാചകം.
ആഇശ(റ) ആരാണെന്ന്‌ നിങ്ങള്‍ക്കറിയാമോ? പ്രവാചക പത്‌നി, വിശ്വാസികളുടെ മാതാവ്‌, അബൂബക്‌ര്‍(റ)ന്റെ മകള്‍, ഏഴ്‌ ആകാശത്തിന്‌ മുകളില്‍ നിരപരാധിത്വം പ്രഖ്യാപിക്കപ്പെട്ടവള്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ ഉണ്ട്‌ അവര്‍ക്ക്‌.
ഈ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ വിമര്‍ശകര്‍ മൗനം പാലിക്കുന്നു. അവര്‍ എന്തുകൊണ്ട്‌ ആഇശ(റ)യെ വെറുക്കുകയും നിഷേധിയാക്കുകയും ചെയ്യുന്നവെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാമോ? സ്വന്തം മാതാവിനെതിരെ ഇത്തരം ആരോപണങ്ങള്‍ ആരെങ്കിലും ഉന്നയിക്കുമെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നമ്മുടെ വര്‍ത്തമാനലോകത്തെക്കുറിച്ച്‌ അറിയണമെങ്കില്‍ നാം നന്നായി ആലോചിക്കേണ്ടതുണ്ട്‌. അതല്ല, ഇനി പ്രവാചക വ്യക്തിത്വത്തെ കളങ്കപ്പെടുത്തിയാല്‍ പോലും ഈ അശ്രദ്ധയില്‍ തുടരാന്‍ നമുക്കൊരിക്കലുമാകില്

നിങ്ങളുടെ മാതാവ്‌ വ്യഭിചാരിണിയാണെന്നും, പിഴച്ചവളാണെന്നും ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെയാണ്‌ പ്രതികരിക്കുക? അവന്റെ ദുഷിച്ച നാവിനെയും, മര്യാദകെട്ട പെരുമാറ്റത്തെയുമാണ്‌ അത്‌ കുറിക്കുന്നത്‌. എന്നിരിക്കെ നാം മുസ്‌ലിംകള്‍ എന്താണ്‌ നിര്‍വികാരരായിരിക്കുന്നത്‌?

പ്രവാചക കുടുംബത്തെ സമൂഹമധ്യത്തില്‍ വെച്ച്‌ ആക്ഷേപിക്കുമ്പോള്‍ നാം എന്താണ്‌ ചെയ്യുന്നത്‌? നാം അത്‌ പരിഗണിക്കുകയോ, നമ്മെ അത്‌ അസ്വസ്ഥപ്പെടുത്തുകയോ ചെയ്യുന്നില്ല! മാത്രമല്ല, നിങ്ങളെന്തിനാണ്‌ കാര്യങ്ങളെ ഇത്രമാത്രം പര്‍വതീകരിക്കുന്നത്‌? എന്നാണ്‌ നമ്മില്‍ ചിലര്‍ ചോദിക്കുന്നത്‌! ഇതൊക്കെ സാധാരണയല്ലേ… നിങ്ങളത്‌ കാര്യമാക്കേണ്ട… വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബാളില്‍ നിന്ന്‌ തങ്ങളുടെ ടീം പുറത്ത്‌ പോയാല്‍ ഇക്കൂട്ടര്‍ തെരുവിലിറങ്ങുന്നു, അലമുറയിട്ട്‌ കരയുന്നു, ഭീഷണിപ്പെടുത്തുന്നു. അത്‌ അവന്റെ ജീവല്‍പ്രശ്‌നമായി മാറുന്നു!

ഇറാഖ്‌ വിഭജിച്ചതിന്‌ ശേഷം, ഇറാനില്‍ അധികാരം നേടിയതിന്‌ ശേഷം റവാഫിള ശിയാക്കള്‍ വളരെ പ്രശസ്‌തരാണ്‌. അവര്‍ തന്നെയാണ്‌ ലബനാന്‍ ഭരണസ്വാധീനമുള്ളവരും. ഇസ്‌ലാമിന്റെ ശത്രുക്കളെ കൂട്ടുപിടിച്ച്‌ മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുകയാണ്‌ അവരുടെ മുഖ്യലക്ഷ്യം. അവരായിരുന്നു ആഇശ(റ)യെ അധിക്ഷേപിച്ച്‌ ലണ്ടനില്‍ സെമിനാര്‍ നടത്തിയത്‌. അവിടെ നടന്ന പ്രഭാഷണങ്ങള്‍ ആഇശ(റ)യെ ശക്തമായി ആക്ഷേപിക്കുന്നതും, വ്രണപ്പെടുത്തുന്നതുമായിരുന്നു. മുസ്‌ലിംകളുടെ വിശ്വാസത്തിന്‌ മുറിവേല്‍പിക്കുന്ന ആ പ്രയോഗങ്ങള്‍ ഇവിടെ പരാമര്‍ശിക്കാന്‍ എന്റെ പവിത്രമായ തൂലിക വഴങ്ങുന്നില്ല.
എന്ത്‌ കൊണ്ട്‌ അവര്‍ ആഇശ(റ)യെ വെറുക്കുന്നു എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌. ഉഥ്‌മാന്‍(റ)വിനെ കൊലപ്പെടുത്തിയതിന്‌ ശേഷം അലി(റ)യെ വധിക്കാന്‍ കല്‍പിച്ചത്‌ ആഇശ(റ)യാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. അലി(റ)വിനും മുആവിയക്കും ഇടയില്‍ നടന്ന ഫിത്‌നയുടെ കാരണക്കാരി ആഇശ(റ)യാണെന്ന്‌ അവര്‍ ധരിച്ചിരിക്കുന്നു. അന്ന്‌ മുതല്‍ അവര്‍ ആഇശ(റ)യെ ശകാരിച്ച്‌ കൊണ്ടേയിരിക്കുകയാണ്‌. പ്രവാചകന്‍(സ)യെ വളഞ്ഞ മാര്‍ഗത്തിലൂടെ വധിക്കാന്‍ ആഇശ(റ) ശ്രമിച്ചുവന്നും ചിലപ്പോഴൊക്കെ അവര്‍ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ അവരുടെ അഭിമാനത്തെ മുറിവേല്‍പിക്കുകയും അവര്‍ക്ക്‌ മേല്‍ വൃത്തികെട്ട ആരോപണങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുന്നു.

ലോകമുസ്‌ലിംകള്‍ ദുര്‍ബലരായിരിക്കുന്ന, പ്രവാചകനെ ആക്ഷേപിച്ച്‌ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിക്കുന്ന ഈ അവസ്ഥ തങ്ങള്‍ക്ക്‌ ആക്രമണമഴിച്ചുവിടാന്‍ പറ്റിയ സുവര്‍ണാവസരമായി അവര്‍ മനസ്സിലാക്കുന്നു. മുസ്‌ലിം യുവത ലഹരിയിലാണ്‌. എനിക്ക്‌ അവരോട്‌ ചോദിക്കാനുള്ളത്‌ എന്താണ്‌ അവരുടെ പരിഗണനാ വിഷയമെന്നാണ്‌? നിങ്ങള്‍ എന്തിനെക്കുറിച്ചാണ്‌ ചിന്തിച്ച്‌ കൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ എന്തിന്‌ വേണ്ടിയാണ്‌ ജീവിക്കുന്നത്‌?
നമ്മുടെ മാതാവ്‌ ആഇശ(റ)യെക്കുറിച്ച്‌ നിങ്ങള്‍ക്ക്‌ എന്തറിയാം? നാം അവരുടെ സന്തതികളാണ്‌ എന്നിരിക്കെ മാതാവിനോട്‌ പുണ്യം ചെയ്യാനുള്ള ബാധ്യത നമുക്കില്ലേ? അവരോട്‌ ചെയ്യാന്‍ സാധിക്കുന്നതില്‍ ഏറ്റവും ചുരുങ്ങിയ നന്മ അവരുടെ മഹത്വം സംരക്ഷിക്കുകയെന്നതല്ലേ?
തിരുദൂതര്‍(സ) ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘താങ്കള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ആരാണ്‌? അദ്ദേഹം പറഞ്ഞു ‘ആഇശ(റ)’. പുരുഷന്മാരില്‍ ആരാണ്‌? അവളുടെ പിതാവ്‌ ‘( അല്‍ബുഖാരി). ആഇശയുടെ മഹത്വത്തെക്കുറിക്കുന്ന എത്രയെത്ര പ്രവാചക വചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു! പ്രവാചകന്‍(സ) വിവാഹം കഴിച്ച ഏകകന്യക അവരായിരുന്നു. ജിബ്‌രീല്‍ ആകാശത്ത്‌ നിന്ന്‌ സലാം അറിയിച്ച പ്രവാചക പത്‌നിമാരില്‍ ഒരാളായിരുന്നു അവര്‍.
ഇമാം സുഹ്‌രി ആഇശ(റ)യെക്കുറിച്ച്‌ പറയുന്നത്‌ ഇപ്രകാരമാണ്‌ : ‘പ്രവാചക പത്‌നിമാരുടെ എല്ലാവരുടെയും അറിവ്‌ ഒരു വശത്തും ആഇശ(റ)യുടെ അറിവ്‌ മറുവശത്തും വെച്ചാല്‍ അതായിരിക്കും ഏറ്റവും കൂടുതലുള്ളത്‌’.

ഹാനി ഹില്‍മി അബ്ദുല്‍ ഹമീദ്‌

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured