അനിഷ്ടങ്ങള്‍

അനിഷ്ട കാര്യമുണ്ടായാലുള്ള പ്രാര്‍ത്ഥന

قَدَّرَ اللهُ وَما شـاءَ فَعَـل

: (مسلم:٢٦٦٤)

“ഖദറല്ലാഹു വ മാ ശാഅ ഫഅല.”

“അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു.” എന്നു പറയുക.

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ وَفِي كُلٍّ خَيْرٌ, احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلاَ تَعْجِزْ وَإِنْ أَصَابَكَ شَىْءٌ فَلاَ تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا, ‏وَلَكِنْ قُلْ: قَدَرُ اللَّهِ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ    : (مسلم:٢٦٦٤)

നബി (സ) അരുളി : “ദൃഢമായ വിശ്വാസിയെയാണ് ദൃഢമല്ലാത്ത വിശ്വാസിയേക്കാളും അല്ലാഹുവിന് ഇഷ്ടമുള്ളതും, നന്മയുള്ളതും. എന്നാല്‍, നിങ്ങള്‍ക്ക് (രണ്ട് ലോകത്തും) എല്ലാ നന്മക്കും ഉപയോഗപ്പെടുന്ന കര്‍മ്മങ്ങള്‍ ചെയ്യാന്‍ പരിശ്രമിക്കുന്നതിലും, അല്ലാഹുവോട് സഹായം ചോദിച്ച് ആശ വെടിയാതിരിക്കുന്നതിലും, ഏതെങ്കിലും നന്മയോ, തിന്മയോ ബാധിച്ചാല്‍, ‘ഞാന്‍ അങ്ങിനെ ചെയ്തു, അതുകൊണ്ട് (അല്ലാഹുവിന്‍റെ കല്‍പ്പന – വിധി കൂടാതെ) അങ്ങിനെ (എനിക്ക് നേട്ടമോ, നഷ്ടമോ) സംഭവിച്ചു’ എന്ന് പറയാതിരിക്കുന്നതിലും ആണ് നന്മയുള്ളത്, എന്നാല്‍ നീ പറയുക : ‘അല്ലാഹു വിധിച്ചു – കല്‍പ്പിച്ചു, അല്ലാഹു അവന്‍ ഉദ്ദേശിച്ചത് ചെയ്യുന്നു – കല്‍പ്പിക്കുന്നു;.”

പക്ഷേ, (അല്ലാഹുവിന്‍റെ സഹായം – വിധി – കല്‍പന കൂടാതെ നേട്ടമോ, നഷ്ടമോ സംഭവിച്ചു എന്ന് കുറിക്കുന്ന) “ലൗ” (“ഇന്നതുകൊണ്ട്”) എന്ന പ്രയോഗം തീര്‍ച്ചയായും ശൈത്താനുള്ള വാതില്‍ തുറക്കുന്നതാണ്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured