Global

മുസ് ലിം രാജ്യങ്ങള്‍ക്കുള്ള യാത്രവിലക്ക് നീക്കണം: അമേരിക്കയോട് യു.എന്‍

യുനൈറ്റഡ് നേഷന്‍സ്: ഏഴു മുസ് ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെയും സിറിയന്‍ അഭയാര്‍ഥികളെയും വിലക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് മൂല്യങ്ങള്‍ ലംഘിക്കുന്നതാണെന്നും എത്രയും പെട്ടെന്ന് യാത്രവിലക്ക് എടുത്തുകളയണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

തീവ്രവാദികള്‍ നുഴഞ്ഞുകയറുമെന്ന വാദം മുന്നോട്ടുവെച്ച് ട്രംപ് ചെയ്ത നടപടി ന്യായീകരിക്കാനാവില്ല. തീവ്രവാദികളില്‍നിന്ന് യു.എസിനെ സംരക്ഷിക്കാനുള്ള മാര്‍ഗം ഇതല്‌ളെന്നും യു.എന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഗുട്ടെറസ് പറഞ്ഞു. കുടിയേറ്റക്കാരെ വിലക്കിയാല്‍ തീവ്രവാദികളെ തടയാന്‍ കഴിയില്‌ളെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

Topics