Global

ഫലസ്തീന്‍ രാഷ്ട്രത്തിനു ശക്തമായ പിന്തുണയുമായി യു.എന്‍ – അറബ് ലീഗ് തലവന്മാര്‍

കെയ്‌റോ: ഫലസ്തീന്‍ രാഷ്ട്രത്തിനു ശക്തമായ പിന്തുണ ഉറപ്പാക്കി യു.എന്‍-അറബ് ലീഗ് തലവന്മാര്‍. കഴിഞ്ഞ ദിവസം കെയ്‌റോയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈഥും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തിനു സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

ബുധനാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ദ്വിരാഷ്ട്ര ഫോര്‍മുലക്കെതിരേ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.  എന്നാല്‍, ഇതിനെ വിമര്‍ശിച്ച യു.എന്‍അറബ് ലീഗ് തലവന്മാര്‍ ദ്വിരാഷ്ട്രം മാത്രമാണു മേഖലയിലെ പ്രശ്‌നത്തിനു ശാശ്വതവും സമ്പൂര്‍ണവുമായ പരിഹാരം കണ്ടെത്താനുള്ള ഒരേയൊരു വഴിയെന്നു വ്യക്തമാക്കി. യു.എസ് എംബസി തെല്‍അവീവില്‍നിന്ന് ജറൂസലേമിലേക്കു മാറ്റാനുള്ള നീക്കത്തെ അബുല്‍ ഗൈഥ് രൂക്ഷമായി വിമര്‍ശിച്ചു. നടപടി പശ്ചിമേഷ്യയുടെ രാഷ്ട്രീയത്തില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

Topics