അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ 11ക്കാരനായ മുസ്‌ലിം വിദ്യാര്‍ഥിയുടെ വീഡിയോ വൈറലാകുന്നു.
ട്രംപിന് തന്നെ വെറുപ്പാണെന്നാണ് തനിക്ക് തോന്നുന്നത്. അതിന് കാരണമെന്താണെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോഎന്നും തന്റെ പത്താം വയസ്സില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആന്‍ഡ്രൂസ് ചോദിക്കുന്നു.
ഞാന്‍ ഒന്നും ചെയ്തിട്ടില്ല, അദ്ദേഹത്തിന് എനിക്കെതിരെ രണ്ടു കാരണങ്ങളുണ്ട.് ഒന്നാമതായി ഞാന്‍ ഒരു മെക്‌സിക്കനാണ് രണ്ടാമതായി മുസ് ലിമും-ആന്‍ഡ്രൂസ് വീഡിയോയില്‍ പറയുന്നു. ട്രംപിന്റെ വംശീയ വാചാടോപവും ഇസ് ലാമോഫോബിയയും വളരെ ലളിതമായി വ്യക്തമാക്കുന്ന ഒരു കൊച്ചു കവിതയും ആന്‍ഡ്രൂസ് വീഡിയോയില്‍ ആലപിക്കുന്നുണ്ട്. ‘സ്‌പൈഡര്‍ മാന്‍’ തീം സോങ്ങിന്റെ ഈണത്തിലാണ് കവിത ആലപിക്കുന്നത്.
ഡോണാള്‍ഡ് ട്രംപ്.
ഡോണാള്‍ഡ് ട്രംപ്.
അദ്ദേഹം ജീവിക്കുന്നത് ശരിക്കും ചവറ്റുകൂനയിലാണ്.
ആ മൂഡന്‍,
അദ്ദേഹം ശാന്തനല്ല,
അദ്ദേഹം ചീത്തയാണ്,
അദ്ദേഹം എന്നെ ഭ്രാന്തനാക്കുന്നു.
അദ്ദേഹത്തിന്റെ മുഖംകാണുമ്പോള്‍
എന്റെ മുഖം ശോകാകുലമാകുന്നു.
കാരണം,
അദ്ദേഹത്തിന്റെ വംശത്തിന്റെ അടിസ്ഥാനത്തിലാണ്
അദ്ദേഹം എപ്പോഴും മറ്റുള്ളവരെ വിധികല്‍പ്പിക്കുന്നത്.
ആന്‍ഡ്രൂസ് 2015 നവംബര്‍ 14ന് അപലോഡ് ചെയ്ത വീഡിയോ തുടങ്ങുന്നത് തന്നെ മനുഷ്യകലത്തിന് ആകമാനം സമാധാനം നേര്‍ന്നുകൊണ്ടാണ്. എന്റെ പേര് ആന്‍ഡ്രൂസ്, എനിക്ക് പത്ത് വയസ്സ്, ഞാന്‍ മെക്‌സിക്കന്‍, ഞാന്‍ ഒരു മുസ്ലിമാണെന്നും ഞാന്‍ ട്രംപിന്റെ ഏറ്റവും വലിയ പേടിസ്വപ്‌നമാണെന്നും ആന്‍ഡ്രൂസ് പറയുന്നുണ്ട്.
Add Comment