ഖുലഫാഉര്‍റാശിദയുടെ കൂട്ടത്തില്‍ അലി(റ)യില്‍നിന്നാണ് കൂടുതല്‍ തഫ്‌സീറുകള്‍ നിവേദനം ചെയ്തിട്ടുള്ളത്. ഇബ്‌നു മസ്ഊദും ഇബ്‌നു അബ്ബാസുമാണ് ഏറ്റവും ശ്രദ്ധേയരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ സ്വഹാബിമാര്‍. നാലു സരണികളിലൂടെ ഇബ്‌നു അബ്ബാസില്‍ നിന്നും തഫ്‌സീറുകള്‍ ഉദ്ധരിച്ചിട്ടുണ്ട്.
- ഹിജ്‌റ 143- ല്‍ മരിച്ച അലിയ്യ് ഇബ്‌നു ത്വല്‍ഹ മുഖേന . ഇവ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
- ലൈസ് ബ്‌നു മൂസിം (മരണം ഹി. 120) മുഖേന.
- ചരിത്രകാരനായ ഇസ്ഹാഖ് മുഖേന
- മുഹമ്മദ് ഇബ്‌നു സാഇബ്(മരണം ഹി. 146) മുഖേന. നാലാമത്തെ നിവേദനക സരണി ദുര്‍ബലമാണ്. ഇബ്‌നു അബ്ബാസില്‍നിന്ന് വിവിധ നിവേദന സരണികള്‍ വഴി ഉദ്ധരിക്കപ്പെട്ടിട്ടുള്ള തഫ്‌സീറുകള്‍ സമാഹരിച്ചു ‘തഫ്‌സീര്‍ ഇബ്‌നു അബ്ബാസ് ‘ എന്ന പേരില്‍ അറബി നിഘണ്ടു നിര്‍മാതാവായ ഫൈറൂസാബാദി ഒരു ഗ്രന്ഥം തയ്യാറാക്കിയിട്ടുണ്ട്.
ഇബ്‌നു അബ്ബാസ്, സൈദുബ്‌നു അസ് ലം , ഇബ്‌നു മസ്ഊദ് എന്നീ സ്വഹാബിമാരുടെ ശിഷ്യന്‍മാരാണ് രണ്ടാം തലമുറ(താബിഅ)യിലെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. ഇബ്‌നു അബ്ബാസ് മക്കയിലും സൈദുബ്‌നു അസ്‌ലം മദീനയിലും ഇബ്‌നു മസ്ഊദ് കൂഫയിലുമായിരുന്നു പ്രബോധന- ശിക്ഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. അതിനാല്‍ അതാത് പ്രദേശങ്ങളിലെ പണ്ഡിതന്‍മാരാണ് അവരുടെ ശിഷ്യത്വം സ്വീകരിച്ചത്.
മുജാഹിദ്, സഈദ് ബ്‌നു ജുബൈര്‍, ഇക്‌രിമ, ത്വാഊസ്, അതാഅ ഇബ്‌നു അബീറബാസ് എന്നിവരാണ് ഇബ്‌നു അബ്ബാസിന്റെ ശിഷ്യന്‍മാര്‍. ഇവരില്‍ മുജാഹിദ് ആണ് ഏറ്റവും പ്രാമാണികനായി ഗണിക്കപ്പെടുന്നത്. ഖുര്‍ആന്‍ ആദ്യാവസാനം ഓരോ വാക്യവും പ്രത്യേകംപ്രത്യേകം മൂന്നുതവണ അദ്ദേഹം ഇബ്‌നു അബ്ബാസില്‍നിന്ന് വ്യാഖ്യാന സഹിതം പഠിക്കുകയുണ്ടായി. പഠിച്ചത് എഴുതിയെടുക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ സമകാലികരും പില്‍ക്കാല പണ്ഡിതന്‍മാരും അദ്ദേഹത്തിന് കൂടുതല്‍ ആധികാരികത കല്‍പിച്ചു. ആധുനികരടക്കം എല്ലാ ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മുജാഹിദിനെ ഉദ്ധരിക്കാറുണ്ട്. ഇമാം ശാഫിഈ, ബുഖാരി മുതലായവര്‍ മുജാഹിദിനെയാണ് തഫ്‌സീറിന് അവലംബമാക്കിയത്.
സൈദുബ്‌നു അസ്‌ലമിന്റെ ശിഷ്യര്‍ ഇവരാണ്: അബ്ദുറഹ്മാന്‍ ഇബ്‌നു സൈദ് (മരണം ഹി. 182) ഇമാം മാലിക്(മരണം ഹി. 179), അത്വാഅ്(മരണംഹി.135)മുഹമ്മദ് ഇബ്‌നു കഅ്ബ് (മരണം ഹി. 117), ഇസ്ഹാഖ് (105), അബുല്‍ ആലിയ (90), അത്വിയ(111), ഖത്താദഃ(117), റബീഅ്(139), ഇസ്മാഈല്‍ ഇബ്‌നു അബ്ദുറഹ് മാന് എന്ന സുദ്ദീ കബീര്‍(127).
ഇബ്‌നു മസ്ഊദിന്റെ ശിഷ്യന്‍മാര്‍ അല്‍ഖമ(102), അസ്‌വദ് ഇബ്‌നു യസീദ് (75), ഇബ്‌റാഹീം നഖ് ഈ(95) ശഅ്ബി(105)
മറ്റു പല സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും ഖുര്‍ആന്‍ പഠിച്ചവരാണ് മൂന്നാംതലമുറയില്‍ മുഫസ്സിറുകള്‍, ഇബ്‌നു ഉയൈന(198), വകീഅ(197), ശുഅ്ബ്(160), ഇസ്ഹാഖുബ്‌നു റാഹവൈഹി(238), ഇബ്‌നു അബീ ശൈബ തുടങ്ങിയവരുള്‍പ്പെടുന്നതാണ് മൂന്നാം തലമുറ.
ഇബ്‌നു അബീ ഹാതിം (327), ഇബ്‌നു മാജ (273), ഇബ്‌നു മര്‍ദവൈഹി(410), ഇബ്‌നു ഹിബ്ബാന്‍(354) , ഇബ്‌നു മുന്‍ദിര്‍(236) ഇബ്‌നു ജരീര്‍ (310) എന്നിവരാണ് നാലാം തലമുറയിലെ മുഫസ്സിറുകള്‍.
Add Comment