യഅ്ഖൂബ് (അ)

പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹീം നബി (അ)യുടെ രണ്ടാമത്തെ പുത്രനായ ഇസ്ഹാഖിന്റെ മകനാണ് യഅ്ഖൂബ് നബി (അ). വന്ധ്യയായ സാറയ്ക്ക് ഇസ്ഹാഖ് പിറക്കുമെന്നും ഇസ്ഹാഖിന്റെ പിന്‍ഗാമിയായി യഅ്ഖൂബ് പിറക്കുമെന്നും ഇബ്രാഹീമിന് മലക്കുകള്‍ മുഖേന അല്ലാഹു സന്തോഷവാര്‍ത്ത അറിയിച്ചു (11: 71). യഅ്ഖൂബ് ജീവിച്ചത് ഫലസ്ത്വീനിലായിരുന്നു. യഅ്ഖൂബ് നബിക്ക് ഇസ്‌റാഈല്‍ എന്ന അപരനാമം കൂടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ 12 മക്കളും പിന്നീട് വന്ന സന്തതിപരമ്പരകളും ബനൂഇസ്‌റാഈല്‍ എന്ന പേരില്‍ അറിയപ്പെട്ടു. വിശുദ്ധഖുര്‍ആനില്‍ വളരെയേറെ പരാമര്‍ശിക്കപ്പെട്ട ഒരു ജനവിഭാഗമാണ് ബനൂഇസ്‌റാഈല്‍. ബൈബിളിന്റെ […]