വാഷിങ്ടണ്‍: യു.എസില്‍ ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങാന്‍ അനുമതി നേടി 16കാരിയായ മുസ് ലിം ബോക്‌സിങ് താരം അമയ സഫര്‍. മിനിസോടയില്‍നിന്നുള്ള സഫര്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് തെന്റ മതവും സ്വപ്നങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ അനുമതി നേടിയത്. കളിക്കിടെ ഹിജാബിനൊപ്പം കൈകളും കാലുകളും മുഴുവനായി മറക്കുന്ന വസ്ത്രം ധരിക്കാനും ഇനിയിവള്‍ക്കു കഴിയും. ഇതൊരു വലിയ ചുവടാണെന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സഫര്‍ നേടിയെടുത്തതിനു പിന്നില്‍ കഠിന പരിശ്രമമുണ്ടെന്നും അവളുടെ പരിശീലകന്‍ നതാനിയേല്‍ െഹയില്‍ അഭിപ്രായപ്പെട്ടു.
2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ പെങ്കടുക്കുക എന്നതാണ് സഫറിെന്റ ഇപ്പോഴത്തെ ലക്ഷ്യം. എന്നാല്‍, ഇതിനായി തെന്റ മതവിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കാന്‍ ഇന്റര്‍നാഷനല്‍ ബോക്‌സിങ് ഓര്‍ഗനൈസേഷെന്റ അനുമതി നേടണം. നിലവില്‍ യു.എസില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്രമാണ് ഹിജാബ് ധരിക്കാന്‍ സഫറിന് അനുമതിയുള്ളത്. കഴിഞ്ഞവര്‍ഷം േഫ്‌ലാറിഡയില്‍ നടന്ന മത്സരത്തില്‍ ഹിജാബ് ധരിച്ചു കളിക്കുന്നതില്‍നിന്ന് സഫറിനെ വിലക്കിയിരുന്നു. അന്ന് നിരാശയായി മടേങ്ങണ്ടിവന്ന സഫറിന് ഇനി നിരവധി പ്രാദേശിക മത്സരങ്ങളിലും ടൂര്‍ണമെന്റുകളിലും പെങ്കടുക്കാമെന്ന് ഹെയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Add Comment