Global

സന്നദ്ധ പ്രവര്‍ത്തനത്തിന്  19- ാം വയസ്സില്‍ ഡോകടറേറ്റ് നേടി ഫഹ്മ മുഹമ്മദ്

ബ്രിസ്റ്റോള്‍: 19- ാം വയസ്സില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോകടറേറ്റ് നേടിയ ഫഹ്മ മുഹമ്മദ് ശ്രദ്ധേയയാവുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയ പരിഛേദനത്തിനെതിരെ നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി ഫഹ്മയെ ഡോകടറേറ്റ് നല്‍കി ആദരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ മേഖലയില്‍ സന്നദ്ധ സംഘടനയായ ചാരിറ്റി ഇന്റഗ്രേറ്റ് ബ്രിസ്‌റ്റോളുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഫഹ്മ. പതിനാലാമത്തെ വയസ്സുമുതലാണ് സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദിച്ച് ഫഹ്മ രംഗത്തുവന്നത്. രണ്ട് വര്‍ഷം മുമ്പ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണുമായും ഇക്കാര്യത്തില്‍ ഫഹ്മ കൂടിക്കാഴ്ച നടത്തിയിരുന്നു.

Topics