മദ്ഹബുകള്‍

ശഅ്ബീ മദ്ഹബ്:

ഇമാം ആമിറുബ്നു ശറാഹീലുബ്നു അബ്ദിശ്ശഅബി ഹി: 17-ല്‍ ജനിച്ചു. താബിഉകളില്‍ പെട്ട ശഅബി പ്രസിദ്ധനായ ഹദീസ് പണ്ഡിതനായിരുന്നു. അബൂ ഹുറൈറ, സഅ്ദ്ബ്നു അബീ വഖാസ്, ഉബാദത്തുബ്നു സ്വാമിത്ത് (റ) തുടങ്ങിയ സ്വഹാബത്തില്‍ നിന്നും താബിഉകളില്‍ നിന്നും ഹദീസ് ഉദ്ധരിച്ചു. മക്ഹൂല്‍ പറയുന്നു: ‘ശഅബിയേക്കാള്‍ വലിയ ഫഖീഹിനെ ഞാന്‍ കണ്ടിട്ടില്ല’. ഖണ്ഡിത പ്രമാണങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു. യുക്തിദീക്ഷ തീരെ ഇഷ്ടപ്പെട്ടില്ല. ഹി: 105-ല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

Topics