കുടുംബ ജീവിതം-Q&A

ഭര്‍ത്താവിനോട് കള്ളം പറയല്‍

ചോദ്യം: വല്ലാത്ത അസ്വസ്ഥതയിലാണ് ഞാനിപ്പോള്‍. സ്വയരക്ഷക്കായി ഞാന്‍ പലപ്പോഴും ഭര്‍ത്താവിനോട് കള്ളം പറയാറുണ്ടായിരുന്നു. എന്നാല്‍ ഈ ശീലം ഇപ്പോള്‍ എന്റെ ദാമ്പത്യജീവിതത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കി. ഭര്‍ത്താവ് വിവാഹമോചനത്തിന് ശ്രമിക്കുന്നു. ഇനി കളളം പറയില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നില്ല. ഈ ശീലം എന്റെ മുന്‍ ഭര്‍ത്താവും എന്തുമാത്രം സഹിച്ചെന്ന് അദ്ദേഹത്തിനറിയാം. ഞാനിപ്പോള്‍ നിസ്സഹായയാണ്. എന്നെ വിവാഹമോചനം നടത്താനാണ് അദ്ദേഹത്തിന്റെ കുടുംബക്കാരും ആവശ്യപ്പെടുന്നത് ? മാനസികമായ പീഡനത്തെതുടര്‍ന്ന് അദ്ദേഹത്തിന്റെ മുന്‍ഭാര്യ വിവാഹമോചനം നേടിയിരുന്നു.

ഉത്തരം: വ്യക്തിപരമായ ദൗര്‍ബല്യങ്ങള്‍ മാറ്റാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുന്നു എന്നതില്‍ താങ്കളെ ആദ്യമേ അഭിനന്ദിക്കട്ടെ. തികച്ചും പ്രശ്‌നകലുഷിതമായി അവസ്ഥയിലും കാര്യങ്ങളെ താങ്കള്‍ പോസിറ്റീവായി സമീപിക്കുന്നുവെന്നത് പ്രശംസനീയമാണ്.
ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് അദ്ദേഹം മതിയായ സമയം നല്‍കുന്നില്ലെന്ന് ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നു. അതിനാല്‍ ആദ്യം അദ്ദേഹവുമായി കുറച്ചുകാലം അകലം പാലിക്കുക. അദ്ദേഹത്തിന്റെ അസ്വസ്ഥത അല്‍പം തണുക്കട്ടെ. അതിനുശേഷം ശാന്തമായ അവസ്ഥയില്‍ സംസാരിക്കുക. താങ്കളുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അതിലൂടെ മനസ്സിലാക്കട്ടെ.
എന്നിട്ടും താങ്കള്‍ക്ക് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ ദൈവവിധി എന്ന് കരുതി അദ്ദേഹത്തിന്റെ വിവാഹമോചനം സ്വീകരിക്കുക. മുമ്പൊരിക്കല്‍ വിവാഹമോചനത്തിന്റെ കെടുതി അനുഭവിച്ച താങ്കള്‍ക്ക് ഇത് വളരെ കടുപ്പമാണെന്ന് എനിക്കറിയാം. എന്നാല്‍ മനസ്സിലാക്കുക, അല്ലാഹുവാണ് ഏറ്റം നന്നായി അറിയുന്നവന്‍. അല്ലാഹു നന്മ ഉദ്ദേശിക്കുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്നെങ്കില്‍ താങ്കള്‍ക്ക് സമയം ഇനിയുമുണ്ടെന്നും തിരിച്ചറിയുക.
മാനസികമായ പീഡനം മൂലം താങ്കളുടെ ഭര്‍ത്താവിന്റെ മുന്‍ ഭാര്യ വിട്ടുപോയെന്ന് ചോദ്യത്തില്‍ പറഞ്ഞുവല്ലോ. മഹതിക്ക് ഈ വിവാഹമോചനം മുന്‍ഭാര്യക്ക് ഉണ്ടായതുപോലുള്ള ദുരനുഭവം ഇല്ലാതാക്കാന്‍ ചിലപ്പോള്‍ സഹായകരമാവും. അല്ലാഹു ചിലപ്പോള്‍ അതില്‍ നിന്ന് താങ്കളെ രക്ഷിക്കുകയുമാവാം. അല്ലാഹു മഹതിയെ എന്നെന്നും പരീക്ഷണത്തില്‍ അകപ്പെടുത്തില്ലെന്ന് ഉറച്ചുവിശ്വസിക്കുക. കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ അവന്‍ മാത്രം മതി. അല്ലാഹു അനുഗ്രഹിക്കട്ടെ

Topics